പ്രിയങ്ക ഗാന്ധി ട്വിറ്റർ അക്കൗണ്ട്​ തുടങ്ങി; മിനുട്ടുകൾക്കുള്ളിൽ വെരിഫിക്കേഷൻ

ന്യൂഡൽഹി: കിഴക്കൻ ഉത്തർ പ്രദേശി​​​​​െൻറ ചുമതലയുള്ള എ.​െഎ.സി.സി ജനറൽ സെക്രട്ടറിയായി സജീവ രാഷ്​ട്രീയത്തിലേക്ക ്​ പ്രവേശിച്ച പ്രിയങ്ക ഗാന്ധി ട്വിറ്റർ അക്കൗണ്ട്​ ആരംഭിച്ചു. ഒരു ട്വീറ്റ്​ പോലും ചെയ്​തിട്ടില്ലെങ്കിലും അക് കൗണ്ട്​ തുടങ്ങി മിനിട്ടുകൾക്കുള്ളിൽ തന്നെ ട്വിറ്റർ പ്രിയങ്കയുടേത്​ വെരിഫൈഡ്​ അക്കൗണ്ട്​ ആക്കി. കോൺഗ്രസ്​ ഒ ൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ്​ പ്രിയങ്ക ട്വിറ്ററിൽ അക്കൗണ്ട്​ തുറന്ന വിവരം അറിയിച്ചത്​.

ട്വിറ്റർ അക്കൗണ്ട്​ തുടങ്ങിയ ആദ്യ മണിക്കൂറിൽ തന്നെ 25000 ആളുകളാണ്​ പ്രിയങ്കയെ പിന്തുടർന്നത്​. നിലവിൽ ഇത്​ 63000ത്തിലേറെയായിട്ടുണ്ട്​. എന്നാൽ, ഏഴു പേർ മാത്രമാണ്​ നിലവിൽ പ്രിയങ്ക ഗാന്ധി പിന്തുടരുന്നവരായുള്ളത്​.

സഹോദരനും കോൺഗ്രസ്​ അധ്യക്ഷനുമായ രാഹുൽ ഗാന്ധി, കോൺഗ്രസ്​ നേതാക്കളായ സചിൻ പൈലറ്റ്​, അശോക്​ ഗെഹ്​ലോട്ട്​, അഹമ്മദ്​ പ​േട്ടൽ, രൺദീപ്​ സിങ്​ സുർ​േജവാല, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെയും കോൺ​ഗ്രസി​​​​​െൻറയും ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടുകളാണവ. നിലവിൽ പ്രിയങ്ക ട്വീറ്റുകളൊന്നും ഇട്ടിട്ടില്ല.

ഒരു ട്വീറ്റ്​ പോലുമില്ലാതെ വെരിഫൈഡ്​ ആക്കിയതിൽ പരിഹാസവുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്​. ഇങ്ങനെ ​െവരിഫിക്കേഷൻ നൽകിയതും 10000ൽ അധികം പിന്തുടരുന്നവരെ കിട്ടിയതും പ്രിയങ്കയുടെ രാഷ്​ട്രീയ പ്രവേശനം പോലെ തന്നെയാണെന്നാണ്​ ആക്ഷേപം​. കാര്യമായ പ്രവർത്തനങ്ങളൊന്നും ചെയ്യാതെയാണ്​ പ്രിയങ്ക കോൺഗ്രസ്​ ജനറൽ ​െസക്രട്ടറിയായതെന്നും ട്വീറ്റിൽ ആരോപിക്കുന്നു. പ്രിയങ്കക്ക്​ ഇത്തരത്തിൽ വെരിഫിക്കേഷൻ നൽകിയതിൽ ട്വിറ്റർ പക്ഷപാതിത്വം കാണിച്ചുവെന്നാണ്​ മറ്റൊരു ട്വിറ്റർ ഉപയോക്താവി​​​​​െൻറ വിമർശനം.

Tags:    
News Summary - Priyanka Gandhi Vadra joins Twitter -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.