യു.പിയിൽ യോഗിയെ നേരിടാൻ പ്രിയങ്കയോ? മുതിർന്ന കോൺഗ്രസ്​ നേതാവ്​ പറയുന്നതിങ്ങനെ...

ലഖ്​നോ: 2022ലെ നിയമസഭ തെരഞ്ഞെടുപ്പിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മുൻനിർത്തിയാകും നേരിടുകയെന്ന്​ ബി.ജെ.പി നേതാക്കൾ വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ, കോൺഗ്രസ്​ തെരഞ്ഞെടുപ്പിനെ നേരിടുക ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലായിരിക്കുമെന്ന്​ കോൺഗ്രസ്​ വ്യക്തമാക്കിയെങ്കിലും മുഖ്യമന്ത്രി മുഖം ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. യു.പിയിൽ മുഖ്യമന്ത്രി സ്​ഥാനാർഥിയാകാൻ പ്രിയങ്ക എത്തുമോ എന്ന ആകാംക്ഷയിലാണ്​ പലരും.

എന്നാൽ, മുഖ്യമന്ത്രി സ്​ഥാനാർഥിയായി പ്രിയങ്ക എത്തുമോ ഇല്ലയോ എന്ന്​ അവർ തന്നെ തീരുമാനിക്കണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ്​ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ്​ നേതാവുമായ സൽമാൻ ഖുർഷിദ്​.

'പാർട്ടി ജനറൽ സെ​ക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലായിരിക്കും കോൺഗ്രസ്​ തെരഞ്ഞെടുപ്പിനെ നേരിടുക. പ്രിയങ്ക മുഖ്യമന്ത്രി സ്​ഥാനാർഥിയാകുമോ ഇല്ലയോ എന്ന്​ അവർ തന്നെ തീരുമാനമെടുക്കണം' -സൽമാൻ ഖുർഷിദ്​ പറഞ്ഞു.

'ഞങ്ങൾക്ക്​ ഇതിനകം ഒരു പാർട്ടി അധ്യക്ഷനുണ്ട്​. അതിനാൽ പുതിയ ഒരാളെ വേണമെന്ന അഭിപ്രായം ഇല്ല. ഞങ്ങൾ തൃപ്​തരാണ്​. പുറത്തുനിന്നുള്ളവർ (കോൺഗ്രസിന്​ പുറത്ത്​) സംത്യപ്​തര​ല്ലെന്ന്​ തോന്നുന്നു' -പാർട്ടി അധ്യക്ഷസ്​ഥാനവുമായി ബന്ധ​െപ്പട്ട ചർച്ചകളോട്​ അ​േദഹം പ്രതികരിച്ചു.

ശനിയാഴ്ച, കോൺഗ്രസിന്‍റെ സാമൂഹിക മാധ്യമ വിഭാഗം കോൺഗ്രസ്​ അധ്യക്ഷസ്​ഥാനത്തേക്ക്​ രാഹുൽ ഗാന്ധി വരണമെന്ന പ്രമേയം പാസാക്കിയിരുന്നു. കൂടാതെ ഡൽഹി പ്രദേശ്​ മഹിള കോൺ​ഗ്രസും സമാന പ്രമേയം പാസാക്കിയിരുന്നു.

2022ന്‍റെ തുടക്കത്തിലായിരിക്കും യു.പി നിയമസഭ തെരഞ്ഞെടുപ്പ്​. 2017ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 403ൽ 317 സീറ്റുകൾ നേടി ഏകപക്ഷീയ വിജയം നേടിയിരുന്നു. 39.67ശതമാനം വോട്ടാണ്​ ബി.ജെ.പി 2017ൽ നേടിയത്​. സമാജ്​വാദി പാർട്ടിക്ക്​ 47സീറ്റും ബി.​എസ്​.പിക്ക്​ 19 സീറ്റും ലഭിച്ചപ്പോൾ കോൺഗ്രസിന്​ ഒമ്പത്​ സീറ്റുകളിലേക്ക്​ ഒതുങ്ങേണ്ടിവന്നിരുന്നു.  

Tags:    
News Summary - Priyanka Gandhi Vadra Chief Minister Face In UP? Congress Leader Says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.