കസ്റ്റഡി‍യിൽ പൊലീസ് ഗസ്റ്റ് ഹൗസ് വൃത്തിയാക്കി പ്രിയങ്ക ഗാന്ധി; വൈറലായി വിഡിയോ

സിതാപുർ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലേക്ക് പോകാൻ അനുവദിക്കാതെ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ പ്രിയങ്ക ഗാന്ധി പൊലീസ് ഗസ്റ്റ് ഹൗസ് വൃത്തിയാക്കുന്ന വിഡിയോ വൈറലായി. സീതാപൂരിലെ പൊലീസ് ഗസ്റ്റ് ഹൗസിൽ പൊലീസ് കസ്റ്റഡിയിലാണ് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണ് സിതാപുർ. ഇവിടെ തന്നെ സൂക്ഷിച്ചിരിക്കുന്ന പൊലീസ് ഗസ്റ്റ് ഹൗസ് വൃത്തിയാക്കുന്ന വിഡിയോ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

ലഖിംപൂരില്‍ പ്രതിഷേധ സമരത്തിടെ വാഹനം കയറി മരിച്ച കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ പോയപ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വന്‍ പൊലീസ് സന്നാഹത്തെയാണ് പ്രിയങ്കയെയും സംഘത്തെയും തടയാന്‍ യു.പി പൊലീസ് നിയോഗിച്ചത്.

'അറസ്റ്റ് ചെയ്യാൻ വന്ന പൊലീസിനോട് വാഗ്വാദത്തിൽ ഏർപ്പെടുന്ന പ്രിയങ്കയുടെ വഡിയോയും പുറത്തുവന്നിരുന്നു.. 'എന്നെ ആ കാറിലേക്ക് മാറ്റുകയാണെങ്കിൽ ഞാൻ നിങ്ങൾക്കെതിരെ (പൊലീസിനെതിരയല്ല,) കിഡ്​നാപ്പിങ്ങിന് പരാതി നൽകും.' - തന്‍റെ വാഹനവ്യൂഹം തടഞ്ഞ പൊലീസിന് നേരെ കയർക്കുന്ന പ്രിയങ്കയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

പ്രിയങ്കയുടെ ചുറ്റും വളഞ്ഞ പൊലീസുകാര്‍ ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും പ്രിയങ്ക പിന്‍മാറാന്‍ തയ്യാറായില്ല. മന്ത്രിപുത്രനെ അറസ്റ്റ് ചെയ്യാൻ ധൈര്യമില്ലാത്ത പൊലീസുകാരാണ് തന്നെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

Full View


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.