ഭയപ്പെടില്ല; രാജ്യം അപകടാവസ്ഥയിൽ -പ്രിയങ്ക

ന്യൂഡൽഹി: രാജ്യം അപകടാവസ്ഥയിലൂടെയാണ്​ കടന്ന​ു പോകുന്നതെന്ന്​ കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യു.പിയിലെ പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ കാര്യമായി ശബ്​ദമുയർത്തുന്നില്ല. പക്ഷേ ഞങ്ങൾ ഭയപ്പെടില്ല. നിരന്തരമായി എൻ.ആർ.സിക്കും സി.എ.എക്കുമെതിരെ പ്രതിഷേധിക്കുക തന്നെ ചെയ്യുമെന്ന്​ പ്രിയങ്ക പറഞ്ഞു.

സി.എ.എയും എൻ.ആർ.സിയും ഭരണാഘടനാ വിരുദ്ധമാണ്​. സർക്കാർ പ്രതിപക്ഷ പാർട്ടികളെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു. ലഖ്​നോവിൽ നടന്ന കോൺഗ്രസി​​െൻറ 135ാമത്​ സ്ഥാപക ദിനാഘോഷങ്ങളിൽ പ​ങ്കെടുത്താണ്​ പ്രിയങ്കയുടെ പരാമർശം.

Tags:    
News Summary - Priyanka gandhi statement-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.