കുടിയേറ്റ തൊഴിലാളികളും പൗരന്മാർ; വീടുകളിൽ തിരിച്ചെത്തിക്കണ​മെന്ന്​ പ്രിയങ്ക

ന്യൂഡൽഹി: കോവിഡ്​19 വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ കുടുങ്ങിയ തൊഴിലാളികളെ സഹായിക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന്​ കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഭക്ഷണം പോലുമില്ലാതെ കൊടുംചൂടിൽ കാൽനടയായി വീടുകളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളിക​ളെ സഹായിക്കണമെന്ന്​ പ്രിയങ്ക ട്വിറ്ററിലൂടെ അഭ്യർഥിച്ചു.

ഡൽഹിയിലെ അതിർത്തികളിൽ നിന്ന് ദുരിത വാർത്തയാണ്​ പുറത്തുവരുന്നത്​. ആയിരക്കണക്കിന് ആളുകൾ അവരുടെ വീടുകളിലേക്ക് കാൽനടയായി യാത്ര തുടങ്ങിയിരിക്കുന്നു. അവർക്ക് ഭക്ഷണമോ മറ്റു തരത്തിലുള്ള സഹായമോ ലഭിക്കുന്നില്ല. കൊറോണ വൈറസിൻെറ ഭീകരത, തൊഴിലില്ലായ്മ, പട്ടിണി എന്നിവയാണ്​ സ്വന്തം ഗ്രാമങ്ങളിലേക്ക് നടക്കാൻ അവരെ പ്രേരിപ്പിക്കുന്നത്​. അവരെ സഹായിക്കാൻ സർക്കാറിനോട് അഭ്യർഥിക്കുകയാണെന്നും പ്രിയങ്ക ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിലൂടെ പറഞ്ഞു.

‘‘ഡൽഹിയിൽ നിന്ന്​ ഉത്തർപ്രദേശിലേക്കും ബീഹാറിലേക്കും നടന്നുപോകുന്ന ആയിരക്കണക്കിന് തൊഴിലാളികളെ കാണു​​മ്പോൾ സങ്കടം തോന്നുന്നു. അവർ ഇന്ത്യൻ പൗരന്മാരാണ്​, ഹിന്ദുസ്ഥാനികളാണ്, തൊഴിലാളികളാണ്. അവരെ സഹായിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമല്ലേ? എണ്ണമറ്റ ആളുകൾ വിദേശത്ത് കുടുങ്ങിയപ്പോൾ, അവരെ മടക്കി കൊണ്ടുവരുന്നതിനും കുടുംബത്തോടൊപ്പം താമസിപ്പിക്കുന്നതിനും വിമാനങ്ങൾ അയച്ചു. ഓരോ വ്യക്തിയും പ്രതിസന്ധി ഘട്ടത്തിൽ വീട്ടിൽ തിരിച്ചെത്താനും കുടുംബത്തോടൊപ്പം കഴിയാനും ആഗ്രഹിക്കുന്നുണ്ട്​’’- പ്രിയങ്ക വിശദീകരിച്ചു.

ലോക്ക്ഡൗൺ കാരണം ആയിരക്കണക്കിന് കുടിയേറ്റക്കാരാണ്​ നഗരങ്ങളിൽ നിന്നും കാല്‍നടയായി വീടുകളിലേക്ക് മടങ്ങുന്നത്​. പാസഞ്ചർ ട്രെയിനുകളും അന്തർസംസ്ഥാന ബസുകളും ഉൾപ്പെടെ എല്ലാ ഗതാഗത സേവനങ്ങളും റദ്ദാക്കിയതോ​ടെയാണ്​ ഇവർ ​ പെരുവഴിയിലായത്​.

ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ കാര്യക്ഷമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതുകയും ചെയ്​തിരുന്നു.

കുടിയേറ്റ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും ഭക്ഷണവും പാർപ്പിടവും നൽകണമെന്ന്​ രാഹുൽ ഗാന്ധിയും ട്വിറ്റിലൂടെ കേന്ദ്രസർക്കാറിനോട്​ അഭ്യർഥിച്ചിരുന്നു

Tags:    
News Summary - Priyanka Gandhi the government to help daily wagers - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.