പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ഡൽഹിയിൽ സ്വകാര്യ സ്കൂളിന് നേരെ വ്യാജ ബോംബ് ഭീഷണി
ഡൽഹി: ഡൽഹിയിൽ സ്വകാര്യ സ്കൂളിന് വ്യാജ നേരെ ബോംബ് ഭീഷണി. ലാൽ ബഹദൂർ ശാസ്ത്രി സ്കൂളിന്‍റെ ഔദ്യോഗിക ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
മെയിൽ ലഭിച്ച വിവരമറിഞ്ഞ് എത്തിയ പൊലീസാണ് വ്യാജ സന്ദേശമാണെന്ന് കണ്ടെത്തിയത്. സന്ദേശം അയച്ച ആൾക്കായുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഈ വർഷം മേയിൽ ഡൽഹിയിലെ മറ്റൊരു സ്വകാര്യ സ്കൂളിന് നേരെയും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിൽ വ്യാജ സന്ദേശമായിരുന്നു എന്ന് ബോധ്യപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.