ദീപാവലിയോടനുബന്ധിച്ച് ഡൽഹിയിൽ ഹരിത പടക്കങ്ങൾക്ക് അനുമതി
ന്യഡൽഹി: ദീപാവലിയോടനുബന്ധിച്ച് രണ്ട് ദിവസത്തേക്ക് ഡൽഹി-എൻ.സി.ആർ പരിധിയിൽ ഹരിത പടക്കങ്ങൾ ഉപയോഗിക്കാൻ സുപ്രീം കോടതി അനുമതി നൽകി. പടക്ക നിരോധനത്തിൽ ഏർപ്പെടുത്തിയ പരിമിതമായ ഇളവാണിത്. ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് നവംബർ 7, 8 തീയതികളിൽ രാവിലെ 6 മണിക്കും 7 മണിക്കും ഇടയിലും, രാത്രി 8 മണി മുതൽ 10 മണി വരെയും ഹരിത പടക്കങ്ങൾ പൊട്ടിക്കാൻ അനുമതി നൽകിയത്.
ബേരിയം അടങ്ങിയ പടക്കങ്ങളും, കൗൺസിൽ ഓഫ് സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്-നാഷനൽ എൻവയോൺമെന്‍റൽ എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അംഗീകരിക്കാത്തവയും ഉപയോഗിക്കാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കിയിച്ചുണ്ട്. നവംബർ 9 മുതൽ പടക്കങ്ങൾക്ക് സമ്പൂർണ്ണ നിരോധനം നിലവിൽ വരും.
പരമ്പരാഗത പടക്കങ്ങളെ അപേക്ഷിച്ച് കുറഞ്ഞ അളവിൽ മാത്രം മലിനീകരണം പുറത്തുവിടാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത പടക്കങ്ങളാണ് ഹരിത പടക്കങ്ങൾ. CSIR-NEERI വികസിപ്പിച്ചെടുത്ത ഇവയിൽ, മാറ്റം വരുത്തിയ രാസക്കൂവട്ടുകളും ചില അസംസ്‌കൃത വസ്തുക്കളുടെ അളവ് കുറച്ചതുമാണ് ഉപയോഗിക്കുന്നത്. കൂടാതെ ജ്വലനക്ഷമത മെച്ചപ്പെടുത്താനും കണികാ ഉദ്‌വമനം കുറയ്ക്കാനും സഹായിക്കുന്ന വസ്തുക്കളും ഇതിൽ ചേർക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.