‘ലോകയാൻ’ കഴിഞ്ഞ് തിരിച്ചെത്തി; കടലോളം കണ്ടറിഞ്ഞ ഐ.​എ​ൻ.​എ​സ് സു​ദ​ർ​ശി​നി​യെ വ​ര​വേ​റ്റ് നാ​വി​ക​സേ​ന​

കൊ​ച്ചി: പ​ത്ത്​ മാ​സം നീ​ണ്ട സ​മു​ദ്രാ​ന്ത​ര നാ​വി​ക​യാ​ത്ര​യാ​യ ‘ലോ​ക​യാ​ൻ 26’വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി കൊ​ച്ചി​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ ഐ.​എ​ൻ.​എ​സ് സു​ദ​ർ​ശി​നി​ക്ക് ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ പ്രൗ​ഢോ​ജ്ജ്വ​ല വ​ര​വേ​ൽ​പ്പ്. ജ​ലാ​ഭി​ഷേ​ക​വും നാ​വി​ക​സേ​ന ബാ​ൻ​ഡ് സം​ഘ​ത്തി​ന്റെ ആ​ചാ​ര​പ​ര​മാ​യ സ്വീ​ക​ര​ണ​വും ക​പ്പ​ലി​ന്‍റെ മ​ട​ങ്ങി​വ​ര​വി​ന് മാ​റ്റു​കൂ​ട്ടി. 22,000 നോ​ട്ടി​ക്ക​ൽ മൈ​ലി​ല​ധി​കം സ​മു​ദ്ര​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രെ സ്വീ​ക​രി​ക്കാ​ൻ കു​ടും​ബാം​ഗ​ങ്ങ​ളും എ​ത്തി. ദ​ക്ഷി​ണ നാ​വി​ക ക​മാ​ൻ​ഡ് ഫ്ലാ​ഗ് ഓ​ഫി​സ​ർ ക​മാ​ൻ​ഡി​ങ് ഇ​ൻ ചീ​ഫ് വൈ​സ് അ​ഡ്മി​റ​ൽ സ​മീ​ർ സ​ക്സേ​ന​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് വ​ര​വേ​റ്റ​ത്.

ജ​നു​വ​രി 20ന് ​കൊ​ച്ചി​യി​ൽ നി​ന്നാ​ണ് ‘ലോ​ക​യാ​ൻ 26’യാ​ത്ര​ തു​ട​ങ്ങി​യ​ത്. ഏ​ഷ്യ, യൂ​റോ​പ്, ആ​ഫ്രി​ക്ക, വ​ട​ക്കേ അ​മേ​രി​ക്ക ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലാ​യി 11 രാ​ജ്യ​ങ്ങ​ളി​ലെ 17 തു​റ​മു​ഖ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. അ​റ്റ്ലാ​ന്റി​ക് സ​മു​ദ്രം ര​ണ്ട്​ ത​വ​ണ മു​റി​ച്ചു​ക​ട​ന്ന​തും വ്യ​ത്യ​സ്ത സ​മു​ദ്രാ​ന്ത​രീ​ക്ഷ​ങ്ങ​ളി​ലൂ​ടെ​യു​ള്ള ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ളും ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു.

ഫ്രാ​ൻ​സി​ൽ ന​ട​ന്ന സ​മു​ദ്ര​പൈ​തൃ​ക മേ​ള​യി​ലും അ​മേ​രി​ക്ക​യി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര നാ​വി​ക അ​വ​ലോ​ക​ന പ​രി​പാ​ടി​ക​ളി​ലും ക​പ്പ​ലി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. ലോ​ക​യാ​ന്‍റെ വി​ജ​യ​ക​ര​മാ​യ പൂ​ർ​ത്തീ​ക​ര​ണം ഇ​ന്ത്യ​യു​ടെ സ​മു​ദ്ര​ബ​ന്ധ​ങ്ങ​ളി​ലും ആ​ഗോ​ള ഇ​ട​പെ​ട​ലു​ക​ളി​ലും നി​ർ​ണാ​യ​ക നാ​ഴി​ക​ക്ക​ല്ലാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. 

Tags:    
News Summary - Indian Navy Accorded Warm Welcome to INS Sudarsini as it Returns to Kochi After 10-Month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.