പറഞ്ഞ സ്ഥലത്താണോ രാമക്ഷേത്രം നിർമിച്ചത്? വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന ഹരജി തള്ളി സുപ്രീംകോടതി; രാമക്ഷേത്ര കൊള്ള കേസ് കീഴ് കോടതിക്ക് വിട്ടു

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഇ​ട​പെ​ടാ​ൻ വി​സ​മ്മ​തി​ച്ച ചീ​ഫ് ജ​സ്റ്റി​സ് എ. ​സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ സു​പ്രീം ​കോ​ട​തി​ബെ​ഞ്ച് കേ​സ് കീ​ഴ് കോ​ട​തി​യി​ലേ​ക്ക് വി​ട്ടു.

ബാ​ബ​രി മ​സ്ജി​ദ് ഭൂ​മി രാ​മ​​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന് വി​ട്ടു​കൊ​ടു​ത്ത് സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​ന്യാ​യ​ത്തി​ൽ പ​റ​ഞ്ഞ സ്ഥ​ല​ത്ത് ത​​ന്നെ​യാ​ണോ രാ​മ​ക്ഷേ​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന് നി​ർ​ണ​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച മ​റ്റൊ​രു ഹ​ര​ജി സു​പ്രീം കോ​ട​തി ത​ള്ളി.

രാ​മ​ക്ഷേ​ത്ര കൊ​ള്ള​യി​ൽ വി​ചാ​ര​ണ തു​ട​ര​ണ​മോ എ​ന്ന കാ​ര്യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​തി​രു​ന്ന സു​പ്രീം​കോ​ട​തി കേ​സി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള അ​ധി​കാ​രം വി​ചാ​ര​ണ​ക്കോ​ട​തി​ക്കാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി.

കേ​സി​ലെ പ്ര​തി​ക​ൾ​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​സാ​ധു​ത, തെ​ളി​വു​ക​ളു​ടെ വി​ശ്വാ​സ്യ​ത, തു​ട​ർ​ന​ട​പ​ടി​ക​ളു​ടെ ആ​വ​ശ്യം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട വി​ചാ​ര​ണ​ക്കോ​ട​തി ത​ന്നെ പ​രി​ശോ​ധി​ച്ച് തീ​രു​മാ​നി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചു.

കേ​സി​ന്റെ സാ​രാം​ശ​ത്തെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ക്കു​ന്ന​ത് വി​ചാ​ര​ണ​യെ ബാ​ധി​ക്കാ​നി​ട​യു​ണ്ടെ​ന്ന​തി​നാ​ലാ​ണ് പ​ര​മോ​ന്ന​ത​കോ​ട​തി വി​ശ​ദ​മാ​യ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ത്തി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന​ത്.

സം​ഭാ​വ​ന​യാ​യി ല​ഭി​ച്ച തു​ക​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്തെ​ന്നാ​രോ​പി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ന​ട​പ​ടി​ക​ൾ ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര​ജി​യാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലെ​ത്തി​യ​ത്.

എ​ന്നാ​ൽ, വി​ചാ​ര​ണ മു​ൻ​കൂ​ട്ടി ത​ട​യേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും കേ​സി​ലെ വ​സ്തു​ത​ക​ളും നി​യ​മ​വ​ശ​ങ്ങ​ളും കീ​ഴ് കോ​ട​തി പ​രി​ശോ​ധി​ച്ചാ​ൽ മ​തി​യെ​ന്നു​മാ​ണ് സു​പ്രീം​കോ​ട​തി നി​ല​പാ​ട്.

2019 ന​വം​ബ​റി​ൽ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് വി​ധി​ന്യാ​യം ന​ട​ത്തി​യ അ​തേ ഭൂ​മി​യി​ലാ​ണോ അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ സ്വ​ത​ന്ത്ര സാ​ങ്കേ​തി​ക വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്ന ഹ​ര​ജി ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റി​സു​മാ​രാ​യ ജോ​യ്മാ​ല്യ ബാ​ഗ്ചി, വി. ​മോ​ഹ​ന എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ത​ള്ളി.

നി​ർ​മാ​ണം വി​ധി​യി​ൽ പ​രാ​മ​ർ​ശി​ച്ച ഭൂ​മി​യി​ൽ നി​ന്ന് കാ​ര്യ​മാ​യ വ്യ​തി​യാ​നം കാ​ണി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യാ​ൽ, അ​ത് വി​ധി​ക്ക് അ​നു​സൃ​ത​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും ശ്രീ​രാം ജ​ന്മ​ഭൂ​മി കേ​സ് ട്ര​സ്റ്റ് സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.