തമിഴ്നാട്ടിലും ജയിൽ നിറയ്ക്കൽ സമ​രം; പട്ടാളി മക്കൾ കക്ഷിയുടെ വണ്ണിയാർ സംവരണ സമരം

ചെ​ന്നൈ: പിന്നാക്ക വിഭഗ സംവരണത്തിൽ വണ്ണിയാർ വിഭാഗത്തിന് 15 ശതമാനം സംവരണം ആവശ്യപ്പെട്ട് പട്ടാളി മക്കൾ കക്ഷി ​നേതാവ് ഡോ. അൻപുമണി രാംദോസ് സംസ്ഥാന വ്യാപകമായി തമിഴ്നാട്ടിൽ ജയിൽ നിറയ്ക്കൽ സമരത്തിന് ആഹ്വാനം ചെയ്തു. ഡിസംബർ 17നാണ് ജയിൽ നിറയ്ക്കൽ സമരം.

ഡിസംബർ 17ന് എല്ലാ ഗവൺമെന്റ് ഓഫിസുകളും ഉപരോധിക്കാൻ പാർട്ടി പ്രവർത്തകരോടും വണ്ണിയാർ വിഭാഗക്കാരോടും അൻപുമണി ആഹ്വാനം ചെയ്തു. സമുദായത്തിന്റെ വേദന അറിയിക്കാനും ശക്തി തെളിയിക്കാനുമാണ് സമരമെന്ന് അ​ദ്ദേഹം ഒരു പ്രസ്താവനയിൽ പറയുന്നു.

2022ൽ ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി എം.​കെ സ്റ്റാലിനെ പാർട്ടി കണ്ടിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് അസംബ്ലിയുടെ പ്രത്യേക സെഷൻ വിളിച്ച് വണ്ണിയാർ സംവരണ നിയമം ചർച്ചചെയ്യും എന്നായിരുന്നു. പി.എം.കെ സ്ഥാപകൻ എസ്. രാംദോസ് മുഖ്യമന്ത്രിക്ക് 10 കത്തുകൾ എഴുതുകയും പത്തു പ്രാവശ്യം ഫോണിൽ വിളിക്കുകയും അദ്ദേഹത്തെ നേരിൽ കാണുകയും ചെയ്തതാണ്. കൂടാതെ മുതിർന്ന നേതാക്കളെല്ലാം സമ്മർദം ചെലുത്തിയതാണ്. എല്ലാ തവണയും ഉറപ്പു തന്ന മുഖ്യമന്ത്രി വാക്കുപാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മൂന്നു മാസത്തിനകം പഠിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട തമിഴ്നാട് പിന്നാക്കവിഭാഗ കമീഷൻ 1040 ദിവസം കഴിഞ്ഞിട്ടും റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് അദ്ദേഹം കുറ്റ​പ്പെടുത്തി. ഡി.എം.കെയിൽപ്പെട്ട വണ്ണിയാർമാരും ഇതിൽ അസന്തുഷ്ടരാണെന്ന് അൻപുമണി കുറ്റപ്പെടുത്തി.

Tags:    
News Summary - Prison overcrowding is a struggle in Tamil Nadu too; Caste reservation is needed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.