അച്ചടിമാധ്യമരംഗത്ത് വളര്‍ച്ച

ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം അച്ചടിമാധ്യമരംഗത്ത് 5.13 ശതമാനം വളര്‍ച്ചയുണ്ടായതായി ‘പ്രസ് ഇന്‍ ഇന്ത്യ 2015-16’ റിപ്പോര്‍ട്ട്. ഇക്കാലത്ത് പുതിയ 5,423 പ്രസിദ്ധീകരണങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 2016 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് ആകെ പ്രസിദ്ധീകരണങ്ങളുടെ എണ്ണം 1,10,851 ആണ്. ഏറ്റവും കൂടുതല്‍ പ്രസിദ്ധീകരണങ്ങള്‍ ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലാണ്. ഹിന്ദിയില്‍ 44,557 പത്രങ്ങളും ആനുകാലികങ്ങളുമാണുള്ളത്. ഇംഗ്ളീഷില്‍ 14,083 പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങി. രജിസ്റ്റര്‍ ചെയ്ത 1,10,851 പ്രസിദ്ധീകരണങ്ങളില്‍ 16,136 എണ്ണം ദിനപത്രങ്ങളും ദൈ്വവാരികകളും ത്രൈവാരികകളുമാണ്. വാര്‍ത്താവിതരണമന്ത്രി എം. വെങ്കയ്യ നായിഡുവാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

പ്രചാരണത്തിന്‍െറ അടിസ്ഥാനത്തില്‍ ഹിന്ദി പ്രസിദ്ധീകരണങ്ങളാണ് മുന്നില്‍. 31,44,55,106 കോപ്പികളാണ് ദിവസവും പ്രസിദ്ധീകരിക്കുന്നത്. 6,54,13,443 കോപ്പികളുമായി ഇംഗ്ളീഷ് രണ്ടാം സ്ഥാനത്തും 5,17,75,006 കോപ്പിയുമായി ഉര്‍ദു മൂന്നാം സ്ഥാനത്തുമാണ്.
രാജ്യത്ത് ഏറ്റവും പ്രചാരമുള്ള ദിനപത്രം ബംഗാളി ഭാഷയിലുള്ള ‘ആനന്ദ് ബസാര്‍ പത്രിക’ യാണ്; ദിവസേന 11,50,038 കോപ്പി. ദിവസവും 9,92,239  കോപ്പികള്‍ അച്ചടിക്കുന്ന ഡല്‍ഹിയില്‍നിന്നുള്ള ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ ആണ് രണ്ടാം സ്ഥാനത്ത്. പ്രചാരത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഹിന്ദി ദിനപത്രം ജലന്ധറില്‍നിന്നുള്ള ‘പഞ്ചാബ് കേസരി’യാണ്; 7,36,399 കോപ്പി.

ഒന്നില്‍ കൂടുതല്‍ എഡിഷനുള്ള പ്രചാരമേറിയ ദിനപത്രം ഹിന്ദിയിലെ ‘ദൈനിക് ഭാസ്കറാ’ണ്; 46,14,939 കോപ്പി. ടൈംസ് ഓഫ് ഇന്ത്യയാണ് രണ്ടാമത്; 44,21,374 കോപ്പി. ഏറ്റവും പ്രചാരമുള്ള ആനുകാലികം ‘ദി സണ്‍ഡേ ടൈംസ് ഓഫ് ഇന്ത്യ’യാണ്; 8,02,466 കോപ്പി.

 

Tags:    
News Summary - print journalism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.