ലഖ്നോ: യു.പി സ്കൂൾ അസംബ്ലിയിൽ പ്രശസ്ത ഉർദു കവി അല്ലാമാ ഇഖ്ബാൽ രചിച്ച പ്രാർഥനാ ഗീതം ആലപിച്ചതിന് പ്രിൻസിപ്പലിന് സസ്‍പെൻഷൻ. പ്രാദേശിക വിശ്വഹിന്ദു പരിഷത് നേതാവിന്റെ പരാതിയിലാണ് നടപടി. പ്രിൻസിപ്പൽ നാഹിദ് സിദ്ധിഖിനെതിരെ കേസെടുക്കുകയും ചെയ്തു.
പ്രിൻസിപ്പലിന് പുറമേ ശിക്ഷ മിത്ര വസീറുദ്ദിനെതിരെയും കേസെടുത്തിട്ടുണ്ട്. ബറേലി ബേസിക് ശിക്ഷ അധികാരി വിനയ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.
‘സാരേ ജഹാൻസ അച്ഛാ’യുടെ രചയിതാവായ ഇഖ്ബാൽ രചിച്ച ‘‘ലബ്പേ ആതേ ഹെ ദുആ’’ എന്നുതുടങ്ങുന്ന ഈ പ്രാർഥന ഗീതം മദ്രസകൾക്കുള്ളതാണെന്നും സർക്കാർ സ്കൂളിന് വേണ്ടിയുള്ളതല്ലെന്നുമാണ് യു.പി വിദ്യാഭ്യാസ വകുപ്പിന്റെ വാദം. അതേസമയം, ഉർദുമീഡിയം സ്കൂളുകളിൽ ഇത് പതിവായി ആലപിക്കാറുള്ളതാണെന്ന് ‘ദ ക്വിന്റ്’ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, താൻ ജോലിയിൽ ഇല്ലാത്ത സമയത്താണ് ഗാനം ആലപിച്ചതെന്നാണ് സ്കൂൾ പ്രിൻസിപ്പലിന്റെ വിശദീകരണം. ശിക്ഷ മിത്രയാണ് കുട്ടിയെ കൊണ്ട് പ്രാർഥന ചൊല്ലിപ്പിച്ചതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.