ന്യൂഡൽഹി: ഇന്ത്യ ഗേറ്റിനും രാഷ്ട്രപതി ഭവനും ഇടയിലായി സെൻട്രൽ വിസ്ത പദ്ധതിയിൽ പെടുത്തി നിർമിക്കുന്ന പ്രധാനമന്ത്രിയുടെ പുതിയ വസതിക്ക് 10 കെട്ടിടങ്ങൾ. 15 ഏക്കറിൽ നാലു നിലകളിലായാണ് ഈ കെട്ടിട സമുച്ചയം.
ഓരോ കെട്ടിടത്തിനും 12 മീറ്ററാണ് പൊക്കം. വിസ്ത പദ്ധതിയിൽനിന്ന് പ്രധാനമന്ത്രിയുടെ കെട്ടിടം ഒഴിവാക്കിയെന്ന ചില റിപ്പോർട്ടുകൾ മുൻനിർത്തിയാണ് അധികൃതരുടെ വിശദീകരണം. നിർമിക്കുന്ന കെട്ടിടങ്ങളിലൊന്ന് പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതലയുള്ള സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന് (എസ്.പി.ജി) വേണ്ടിയാണ്. പദ്ധതിച്ചെലവ് 11,794 കോടിയിൽനിന്ന് 13,450 കോടി രൂപയായി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 15 ഏക്കറിൽ അഞ്ചു നിലകളിലായി 32 കെട്ടിടങ്ങൾ ഉൾക്കൊള്ളുന്ന സമുച്ചയം ഉപരാഷ്ട്രപതിക്കു വേണ്ടിയും നിർമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.