ലഖ്നോ: യു.പിയിൽ സ്തീധനത്തിന്റെ പേരിൽ 21കാരിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് തല്ലിക്കൊന്നു. മെയിൻപുരി ജില്ലയിലെ ഗോപാൽപൂർ ജില്ലയിലാണ് സംഭവം. സ്ത്രീധനത്തിന്റെ പേരിലാണ് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
രജനി കുമാരിയെന്ന 21കാരിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സചിനും ബന്ധുക്കളും ചേർന്നാണ് ഇവരെ കൊലപ്പെടുത്തിയത്. സചിന് പുറമേ സഹോദരങ്ങളായ പ്രാൻഷു, സഹബാഗ് ബന്ധുക്കളായ രാം നാഥ്, ദിവ്യ, ടിന എന്നിവരും കേസിൽ പ്രതികളാണ്. അഞ്ച് ലക്ഷം രൂപ കൂടി സ്ത്രീധനം ആവശ്യപ്പെട്ട് ഇവർ നിരന്തരമായി രജനിയെ ഉപദ്രവിക്കുമായിരുന്നു.
വെള്ളിയാഴ്ചയാണ് രജനിയെ ഇവർ തല്ലിക്കൊന്നത്. തുടർന്ന് മൃതദേഹം കത്തിക്കുകയും ചെയ്തു. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്തരത്തിൽ മൃതദേഹം നശിപ്പിച്ചത്. തുടർന്ന് മകളുടെ മരണത്തിൽ അമ്മ സുനിത ദേവി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങുകയാണെന്ന് മെയിൻപുരി എ.സി.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.