ആത്മാര്‍ത്ഥമല്ലാത്ത ക്ഷമാപണം മനസാക്ഷിയെ അവഹേളിക്കൽ; നിലപാടിലുറച്ച്​ പ്രശാന്ത്​ ഭൂഷൺ

ന്യൂഡല്‍ഹി: കോടതിയക്ഷ്യ കേസിൽ മാപ്പുപറയില്ലെന്ന നിലപാടിലുറച്ച്​ അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ. താൻ നടത്തിയ പ്രസ്താവന പിന്‍വലിച്ചുകൊണ്ട് ആത്മാര്‍ത്ഥമല്ലാത്ത ക്ഷമ ചോദിക്കുന്നത് സ്വന്തം മനസാക്ഷിയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയിൽ സമർപ്പിച്ച പ്രസ്​താവനയിൽ വ്യക്തമാക്കി. സുപ്രീംകോടതി മൂന്നംഗ ബെഞ്ചിലാണ്​ അദ്ദേഹം ത​െൻറ നിലപാട്​ വ്യക്തമാക്കിയ പ്രസ്​താവന സമർപ്പിച്ചത്​.

ആത്മാര്‍ഥമായി പശ്ചാത്തപിച്ചാണ് ക്ഷമ ചോദിക്കേണ്ടത്. ആത്മാർഥയില്ലാതെ മാപ്പ്​ ചോദിക്കുന്നത്​ ഞാൻ സത്യമെന്ന് വിശ്വസിക്കുന്ന ഒരു പ്രസ്താവന പിൻവലിക്കുന്നതിനും എൻെറ മനസാക്ഷിയേയും ഞാൻ ഏറ്റവും ബഹുമാനിക്കുന്ന സ്ഥാപനത്തെയും (സുപ്രീംകോടതി) അവഹേളിക്കുന്നതിനും തുല്യമാകും​ - പ്രശാന്ത്​ ഭൂഷൺ ​ പ്രസ്​താനയിൽ വ്യക്തമാക്കി.

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം വാദം കേട്ടിരുന്നു. ആഗസ്​റ്റ്​ 20ന്​ കേസ്​ പരിഗണിച്ച കോടയി വാദം മാറ്റിവെക്കണമെന്ന പ്രശാന്ത് ഭൂഷൻെറ ആവശ്യം തള്ളിയിരുന്നു. ആഗസ്​റ്റ്​ 24 നകം മാപ്പുപറയണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

കേസിലെ അന്തിമ വിധിക്ക് ശേഷവും പുഃനപരിശോധനാ ഹരജി നല്‍കാനുള്ള അവകാശം പ്രശാന്ത് ഭൂഷണ് ഉണ്ടെന്നും അതുകൊണ്ട് ഈ കേസിലെ അന്തിമ വിധി വന്ന ശേഷം പ്രശാന്ത് ഭൂഷണന് പുനഃപരിശോധനാ ഹരജി നല്‍കാവുന്നതാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അറിയിച്ചിരുന്നു. അതേസമയം താന്‍ കോടതിയില്‍ നിന്ന് ദയ ആഗ്രഹിക്കുന്നില്ലെന്നും ജനാധിപത്യ രീതിയിലുള്ള വിമർശനത്തിന്​ എന്ത് ശിക്ഷ വിധിച്ചാലും അത് നേരിടാന്‍ തയ്യാറാണെന്നും ഭൂഷണ്‍ അറിയിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ബി.ജെ.പി നേതാവിന്റ 50 ലക്ഷം വിലയുള്ള ബൈക്ക് ഓടിക്കുന്നുവെന്നും മാസ്‌കും ഹെല്‍മെറ്റും ധരിച്ചിട്ടില്ലെന്നുമായിരുന്നു ജൂണ്‍ 29 ന് പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തത്. ഇതിന് പുറമെ സുപ്രീം കോടതിയെ വിമര്‍ശിച്ച് ജൂണ്‍ 27 നും അദ്ദേഹം മറ്റൊരു ട്വീറ്റിട്ടിരുന്നു. പ്രശാന്ത്​ ഭൂഷ​െൻറ ട്വീറ്റുകൾ പരമോന്നത നീതിപീഠത്തെ അവഹേളിക്കുന്നതാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യത്തിന്​ കേസെടുത്തത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.