പ്രഫുൽ പട്ടേലിനെതിരെ അഴിമതി ആരോപണം, നാല് യാത്രകൾക്കായി ചെലവഴിച്ചത് ഒന്നേകാൽ കോടി രൂപ

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിനെതിരെ അഴിമതി ആരോപണം. ദാമന്‍ ദിയുവിലെ ഉദ്യോഗസ്ഥരാണ് പ്രഫുല്‍ പട്ടേലിനെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയെത്. ലക്ഷദ്വീപിന് പുറമെ ദാമന്‍ ദിയൂവിലെ കൂടി അഡ്മനിസ്‌ട്രേറ്ററാണ് പ്രഫുല്‍ പട്ടേല്‍. ഇതിനുപുറമെ ലക്ഷദ്വീപിലേക്ക് ആഡംബര യാത്രകളാണ് ഇദ്ദേഹം നടത്തുന്നതെന്നും കണക്കുകൾ തെളിയിക്കുന്നു.

ഒരു തവണ ദ്വീപില്‍ വരാന്‍ ഖജനാവില്‍ നിന്ന് പ്രഫുല്‍ പട്ടേലിന് വേണ്ടി ചെലവഴിക്കുന്നത് 23 ലക്ഷം രൂപയിലധികമാണ്. ഡോര്‍ണിയര്‍ വിമാനം ചാര്‍ട്ട് ചെയ്‍താണ് അഡ്മിനിസ്ട്രേറ്റർ യാത്രകൾ ചെയ്യുന്നത്. ലക്ഷദ്വീപില്‍ ഇതുവരെയുണ്ടായ 36 അഡ്മിനിസ്‌ട്രേറ്റര്‍മാരില്‍ ആരും ഡോര്‍ണിയര്‍ വിമാനം ഉപയോഗിച്ചിരുന്നല്ല. ആറു മാസത്തിനിടെ പ്രഫുൽ പട്ടേൽ ദ്വീപിലേക്ക് പറന്നത് നാല് തവണയാണ്.

അഡ്മിനിസ്‌ട്രേറ്ററുടെ അധികച്ചുമതലയേറ്റ ശേഷം നാലാംതവണയാണ് പ്രഫുൽ പട്ടേൽ ലക്ഷദ്വീപ് സന്ദർശിക്കുന്നത്. കഴിഞ്ഞ മൂന്നുതവണത്തെ യാത്രകൾക്കായി 93 ലക്ഷം രൂപയാണ് ദ്വീപ് ഭരണകൂടം നൽകേണ്ടിവരിക. ഇത്തവണത്തെ സന്ദർശനം കൂടിയാകുമ്പോൾ ഇത് ഒന്നേകാൽ കോടിയോളമാകും. ദ്വീപ് ഭരണകൂടമാണ് ഈ തുക വഹിക്കുന്നത്.

അതേസമയം, ദാമൻ ദിയൂവിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രഫുൽ പട്ടേലിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. 400 കോടിയുടെ നിർമാണ കരാറുകള്‍ സ്വന്തക്കാര്‍ക്ക് നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ മാത്രം 17.5 കോടിരൂപ ചെലവഴിച്ചുവെന്നും പരാതിയിലുണ്ട്.

Tags:    
News Summary - Praful Patel has been accused of corruption and spent Rs 1.25 crore on four trips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.