യെദിയൂരപ്പക്ക്​ മറുപടി നൽകേണ്ട ബാധ്യതയില്ല; ഞാൻ ചെയ്​തത്​​ ജനത്തിനറിയാം -കുമാരസ്വാമി

ബംഗളൂരു: നരേന്ദ്ര മോദിക്കായാലും ജെ.പി നദ്ദക്കായാലും അധികാരം സ്ഥിരമല്ലെന്ന്​ കർണാടക മുൻമുഖ്യമന്ത്രി എച്ച്​. ഡി കുമാരസ്വാമി. ബി.ജെ.പി സർക്കാർ വിശ്വാസ വോട്ട്​ തേടുന്നതിന്​ മുന്നോടിയായി വിധാൻ സൗധയിൽ സംസാരിക്കുകയായിരുന ്നു അദ്ദേഹം.

ബി.​െജ.പിയുടെ എണ്ണം 105ൽ നിന്ന്​ 100ലേക്കോ അതിന്​ താഴേക്കോ ആക്കുവാൻ തങ്ങൾ ശ്രമിക്കില്ല. ബി.ജെ.പി സർക്കാർ എങ്ങനെ പ്രവർത്തിക്കുമെന്ന്​ നോക്കാം. കർണാടകയിലെ ജനങ്ങ​ൾക്ക്​ വേണ്ടി തങ്ങൾ ബി.ജെ.പി സർക്കാരുമായി സഹകരിക്കു​മെന്നും കുമാരസ്വാമി പറഞ്ഞു.

‘‘ഞാൻ 14 മാസക്കാലം സർക്കാറിനെ നയിച്ചു. എനിക്ക്​ യെദിയൂരപ്പയുടെ ചോദ്യങ്ങൾക്ക്​ മറുപടി പറയേണ്ട ബാധ്യതയില്ല. എന്നാൽ എൻെറ മനഃസാക്ഷിയോട്​​ മറുപടി പറയേണ്ടതുണ്ട്​. കഴിഞ്ഞ 14 മാസത്തെ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്​. ഞാൻ എന്താണ്​ ചെയ്​തതെന്ന്​ ജനങ്ങൾക്കറിയാം.’’ -കുമാരസ്വാമി വ്യക്തമാക്കി.

വിമത എം.എൽ.എമാരെ ബി.ജെ.പി വഴിയാധാരമാക്കിയിരിക്കുകയാണ്​. കഴിഞ്ഞ ആഴ്​ച മുതൽ എല്ലാ പുരോഗതിയും താൻ നോക്കിക്കാണുകയായിരുന്നു. സ്​പീക്കറുടെ തീരുമാനം ശക്തമായ സന്ദേശമാണ്​ നൽകുന്നത്​. സ്​പീക്കർ തിരക്ക്​ കൂട്ടിയിട്ടില്ലെന്നും അദ്ദേഹം വിഷയത്തെ വളരെ ശ്രദ്ധയോടെയാണ്​ നോക്കിക്കണ്ടതെന്നും കുമാരസ്വാമി വ്യക്തമാക്കി.

Tags:    
News Summary - Power is not permanent, We will cooperate with BJP government says kumaraswami -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.