കശ്മീരിൽ പോസ്റ്റ്പെയ്ഡ് മൊബൈൽ ഫോൺ സേവനങ്ങൾ പുന:സ്ഥാപിച്ചു

ശ്രീനഗർ: പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി 70 ദി​ന​ങ്ങ​ൾ പി​ന്നി​ടവെ കശ്മീരിൽ പോസ്റ്റ്പെയ്ഡ് മൊബൈൽ ഫോൺ സേവനങ്ങൾ പുന:സ്ഥാപിച്ചു. ഇന്ന് മുതൽ 40 ലക്ഷത്തോളം പോസ്റ്റ്പെയ്ഡ് മൊബൈൽ ഫോണുകൾ പ്രവർത്തനക്ഷമമാകുമെന്ന് ജമ്മു കശ്മീർ ഭരണകൂടം അറിയിച്ചു.

അതേസമയം ഇന്റർനെറ്റ് സേവനം ഇപ്പോഴും റദ്ദാക്കപ്പെട്ടിരിക്കുകയാണ്. 20 ലക്ഷത്തിലധികം പ്രീപെയ്ഡ് മൊബൈൽ ഫോണുകളാണ് ഇന്റർനെറ്റ് സേവനങ്ങളില്ലാതെ പ്രവർത്തനരഹിതമായുള്ളത്.

ആഗസ്ത് 5ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ദ്ദാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച അന്ന് മുതൽ കശ്മീരിലെ മൊബൈൽ സേവനങ്ങൾ റദ്ദാക്കപ്പെട്ടിരിക്കുകയാണ്. ദൈനംദിന ജീവിതത്തിൻെറ ഭാഗമായ മൊബൈൽ ഉപയോഗം നിരോധിച്ചത് കശ്മീരികളുടെ ജീവിതത്തെ സാരമായി ബാധിച്ചിരുന്നു.

70ാം ദി​ന​ത്തി​ലും മാ​റ്റ​മി​ല്ലാ​തെ ക​ശ്​​മീ​ർ
ശ്രീ​ന​ഗ​ർ: പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി 70 ദി​ന​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ക​ശ്​​മീ​രി​ൽ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല. പ്ര​ധാ​ന മാ​ർ​ക്ക​റ്റു​ക​ളും ​നി​ര​ത്തു​ക​ളും വി​ജ​ന​മാ​യി​ത്ത​ന്നെ തു​ട​രു​ക​യാ​ണ്. ടി.​ആ​ർ.​സി ചൗ​ക്ക്​- ലാ​ൽ ചൗ​ക്ക്​ റോ​ഡി​ൽ ഞാ​യ​റാ​ഴ്​​ച​ക​ളി​ൽ മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന ച​ന്ത​ക​ൾ മാ​ത്ര​മാ​ണ്​ ക​ശ്​​മീ​രി​ക​ളു​ടെ ആ​ശ്ര​യം. അ​തു​െ​കാ​ണ്ടു​​ത​ന്നെ, ഈ ​ച​ന്ത​ക​ളി​ൽ ക​ന​ത്ത തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ശൈ​ത്യ​കാ​ലം അ​ടു​ത്തു​വ​രു​ന്ന​തി​നാ​ൽ വ​സ്​​ത്ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ വാ​ങ്ങു​ന്ന​തി​നാ​യി താ​ഴ്​​വ​ര​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ ആ​ളു​ക​ൾ ഇ​വി​ടെ​യെ​ത്തു​ന്നു.

ഓ​​ട്ടോ​റി​ക്ഷ​യും ഏ​താ​നും ടാ​ക്​​സി​ക​ളും മാ​ത്ര​മാ​ണ്​ നി​ര​ത്തു​ക​ളി​ൽ കാ​ണു​ന്ന​ത്. ആ​ഗ​സ്​​റ്റ്​ നാ​ലു മു​ത​ൽ റ​ദ്ദാ​ക്കി​യ മൊ​ബൈ​ൽ സേ​വ​നം ഹ​ന്ദ്​​വാ​ര, കു​പ്​​വാ​ര മേ​ഖ​ല​ക​ളി​ൽ ഒ​ഴി​ച്ച്​ മ​​റ്റെ​വി​ടെ​യും പു​നഃ​സ്​​ഥാ​പി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ, ​തി​ങ്ക​ളാ​ഴ്​​ച​യോ​ടെ പോ​സ്​​റ്റ്​​പെ​യ്​​ഡ്​ മൊ​ബൈ​ൽ ഫോ​ൺ സ​ർ​വി​സു​ക​ൾ പു​നഃ​സ്​​ഥാ​പി​ക്കു​മെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം സം​സ്​​ഥാ​ന സ​ർ​ക്കാ​ർ വ​ക്​​താ​വ്​ രോ​ഹി​ത്​ ക​ൻ​സാ​ൽ പ​റ​ഞ്ഞി​രു​ന്നു.

ക​ശ്​​മീ​രി​​​​െൻറ ഭൂ​രി​ഭാ​ഗം മേ​ഖ​ല​യി​ലും സ​ഞ്ചാ​ര​ത്തി​നു​ള്ള നി​യ​ന്ത്ര​ണ​വും നീ​ക്കി​യെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. അ​തേ​സ​മ​യം, ശ്രീ​ന​ഗ​റി​ലെ ഹ​രി സി​ങ്​ ഹൈ ​സ്​​​ട്രീ​റ്റ്​ മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ഗ്ര​നേ​ഡ്​ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്​ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി. ഭീ​ക​ര​ർ ശ​നി​യാ​ഴ്​​ച ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു​പേ​ർ​ക്കാ​ണ്​​ പ​രി​ക്കേ​റ്റ​ത്.

Tags:    
News Summary - Postpaid mobile phone services restored in Kashmir 70 days after lockdown, Internet still off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.