ആൾ​ൈദവം ബയ്യു മഹാരാജി​നെ ആത്മഹത്യയിലേക്ക്​ നയിച്ചത്​ കുടുംബ തർക്കം

ഇൻഡോർ: മധ്യപ്രദേശിലെ സ്വയം പ്രഖ്യാപിത ആൾദൈവം ബയ്യൂ മഹാരാജി​​​​െൻറ ആത്മഹത്യയിലേക്ക്​ നയിച്ചത്​ കുടുംബ തർക്കമെന്ന്​ സംശയം. ബയ്യുവി​​​​െൻറ 18 വയസ്സുള്ള മകളും രണ്ടാം ഭാര്യയും തമ്മിലുള്ള സ്വര​േചർച്ചയില്ലായ്​മ അദ്ദേഹത്തെ മാനസികമായി തളർത്തിയിരുന്നെന്ന്​ പൊലീസിന്​ വിവരം ലഭിച്ചിട്ടുണ്ട്​. ഇതാണ്​ സ്വയം വെടിവെച്ച്​ മരിക്കാൻ ബയ്യുവിനെ പ്രേരിപ്പിച്ചതെന്ന്​ കരുതുന്നുവെന്നും മറ്റ്​ കാരണങ്ങളെ കുറച്ച്​ അന്വേഷിച്ചു വരുന്നതായും പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു.

 2015ലാണ്​ ബയ്യു മഹാരാജി​​​​െൻറ ആദ്യ ഭാര്യ മാധവി മരിച്ചത്​. ഇതിനു ശേഷം 2017 ഏപ്രിൽ 30ന്​  ഗൈനക്കോളജിസ്​റ്റ്​ ആയ ഡോ.ആയുഷിയെ വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ ഇൗ വിവാഹത്തിനോട്​ ബയ്യുവി​​​​െൻറ മകൾ കല്ല്യാണി എന്ന കുഹുവിന്​ യോജിപ്പുണ്ടായിരുന്നില്ല. കഴിഞ്ഞ ജൂൺ എട്ടിന് ഡോ.ആയുഷിയുടെ ജന്മദിനത്തിൽ​ കുഹുവും ആയുഷിയും തമ്മിൽ തർക്കമുണ്ടായിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്​. 

കൂടാതെ കഴിഞ്ഞ തിങ്കളാഴ്​ച ഒരു റെസ്​റ്റോറൻറിൽ വെച്ച്​ ബയ്യു മണിക്കൂറുകളോളം സമയം സംസാരിച്ച സ്​ത്രീയെ സംബന്ധിച്ച കാര്യങ്ങളും പൊലീസ്​ അന്വേഷിക്കുന്നുണ്ട്​​. ബയ്യുവി​​​​െൻറ ആത്മഹത്യാ കുറിപ്പി​​​​െൻറ രണ്ടാം പേജിൽ ത​​​​െൻറ സ്വത്തുക്കളു​െടയും ബാങ്ക്​ അക്കൗണ്ടുകളുടെയും അധികാരം ത​​​​െൻറ വിശ്വസ്​തനായ വിനായക​​​​െൻറ പേരിലേക്ക്​ മാറ്റിയതായും വിനായകനെ മാ​ത്രമേ തനിക്ക്​ വിശ്വാസമുള്ളൂ എന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്​. ഇക്കാര്യവും പൊലീസ്​ അന്വേഷിക്കും. 

ചൊവ്വാഴ്​ചയാണ്​ ബയ്യു മഹാരാജ്​ ഇൻഡോറിലുള്ള ത​​​​െൻറ വസതിയിൽ സ്വയം വെടിവെച്ച്​ മരിച്ചത്​. 
 

Tags:    
News Summary - Police suspect family discord behind Bhaiyyu Maharaj suicide-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.