ടാങ്കിന് മുകളിലിരുന്ന് കെട്ടിപ്പിടിച്ച് യുവതി, ബൈക്കോടിച്ച് യുവാവ്; അഭ്യാസ പ്രകടനത്തിന് പിഴ 53,500 രൂപ

ലഖ്നോ: ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയിൽ ബൈക്കിന്‍റെ ഇന്ധനടാങ്കിന് മുകളിൽ യുവതിയെ ഇരുത്തി ബൈക്കോടിച്ച യുവാവിന് പിഴ. 53,500 രൂപയാണ് ട്രാഫിക് പൊലീസ് പിഴ ഈടാക്കിയത്. യുവാവിന് അഭിമുഖമായി ഇരുന്ന് ആലിം​ഗനം ചെയ്തുകൊണ്ടായിരുന്നു യുവതിയുടെ യാത്ര. ഇരുവരും ഹെൽമെറ്റും ധരിച്ചിരുന്നില്ല. അതിലൂടെ കടന്നുപോയ ഒരു കാറിലെ യാത്രക്കാരാണ് ദൃശ്യം പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യുവതിയുടെ കൈയിൽ ഒരു ഹെൽമെറ്റ് ഉള്ളതായി വിഡിയോയിൽ കാണാം. ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പറും ക്ലിപ്പിൽ വ്യക്തമായി കാണാം. നോയിഡ എക്സ്പ്രസ് വേയിലെ സി.സി.ടി.വി കാമറകളിലും ഇവരുടെ അഭ്യാസ പ്രകടനം പതിഞ്ഞിട്ടുണ്ട്. ഇതോടെയാണ് പൊലീസ് 53,500 രൂപ പിഴ ഈടാക്കിയത്.

അപകടകരമായ ഡ്രൈവിങ്, ഹെൽമെറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിക്കുക, ട്രാഫിക് നിയമങ്ങൾ ലംഘിക്കുക, അധികാരികളുടെ നിയമാനുസൃതമായ നിർദേശങ്ങൾ അനുസരിക്കാതിരിക്കുക തുടങ്ങി മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പിഴ ചുമത്തിയത്. 

Tags:    
News Summary - Police slaps fine of Rs 53,500 as video of couple's reckless bike stunt goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.