ചെന്നൈയിൽ സി.എ.എ വിരുദ്ധ സമരത്തിന് നേരെ പൊലീസ് അതിക്രമം; നിരവധി പേർക്ക് പരിക്ക്

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷാഹീൻബാഗ് മാതൃകയിൽ ചെന്നൈ വണ്ണാർപേട്ട് നടന്ന സമരത്തിന് നേരെ പൊലീസ് അതി ക്രമം. സമാധാനപരമായി സംഘടിപ്പിച്ച സമരത്തിന് നേരെയുണ്ടായ ലാത്തിച്ചാർജിൽ സ്ത്രീകൾ ഉൾപ്പടെ നിരവധി പേർക്ക് പരിക് കേറ്റു. ഇതേത്തുടർന്ന് ചെന്നൈ നഗരത്തിൽ വിവിധ‍യിടങ്ങളിൽ രാത്രി വൈകിയും റോഡ് ഉപരോധം ഉൾപ്പടെ പ്രതിഷേധം വ്യാപിക്കുക‍യാണ്. കസ്റ്റഡിയിലെടുത്ത 210 പേരെ അർധരാത്രിയോടെ പൊലീസ് വിട്ടയച്ചു.

സ്ത്രീകളും കുട്ടികളും ഉൾപ്പടെ അണിനിരന്ന സമരത്തിന് നേരെയാണ് പൊലീസ് അതിക്രമം കാട്ടിയത്. രാത്രി 9.30ഓടെയാണ് സംഭവം. വെള്ളിയാഴ്ച ഉച്ചക്ക് തുടങ്ങിയ സമരം അവസാനിപ്പിക്കാൻ പൊലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് നിര്‍ദ്ദേശം അനുസരിക്കാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല. തുടർന്നാണ് രാത്രി ലാത്തിച്ചാർജ് നടത്തി സമരക്കാരെ ഒഴിപ്പിക്കാൻ നോക്കിയത്. പൊലീസ് സ്ത്രീകൾ ഉൾപ്പടെയുള്ളവരോട് ക്രൂരമായി പെരുമാറിയതായി ദൃക്സാക്ഷികൾ പറയുന്നു.

സമരത്തിന് നേരെ പൊലീസ് കല്ലേറ് നടത്തി അക്രമസാഹചര്യം ഒരുക്കുകയായിരുന്നെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ കൃത്യമായ വിവരം ലഭിച്ചിട്ടില്ല.

പൊലീസ് അതിക്രമത്തിനെതിരെ തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ പ്രതിഷേധം ഉയരുകയാണ്. സേലം, കോയമ്പത്തൂർ, തൂത്തുക്കുടി, ചെങ്കൽപ്പേട്ട്, ഗിണ്ടി, മണ്ണടി, പുതുപ്പേട്ട് തുടങ്ങി നിരവധിയിടങ്ങളിൽ പ്രതിഷേധ പരിപാടി നടക്കുകയാണ്. ചെന്നൈ നഗരത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം തുടരുകയാണ്.

Tags:    
News Summary - police lathicharge in chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.