ത്രിപുരയിൽ കൊല്ലപ്പെട്ട ബില്ലാൽ മിയ, സൈഫുൽ ഇസ്​ലാം, സായിദ് ഹുസൈൻ 

ത്രിപുര ആൾക്കൂട്ടക്കൊല: അക്രമികൾ ഒളിപ്പിച്ച നാലാമത്തെ മൃതദേഹം കൂടി കണ്ടെത്തി

അഗർത്തല: പശുക്കടത്ത്​ ആരോപിച്ച്​ പേരിൽ ത്രിപുരയിലെ ഖോവൈ ജില്ലയിൽ ജൂൺ 20ന്​ അക്രമികൾ ക്രൂരമായി തല്ലിക്കൊന്ന്​ ഒളിപ്പിച്ചുവെച്ച ഒരു യുവാവിന്‍റെ മൃതദേഹം കൂടി കണ്ടെടുത്തു. സംഭവം നടന്ന്​ രണ്ടാഴ്ച പിന്നിട്ട ശേഷം ഇന്നലെയാണ്​​ മൃതദേഹം കണ്ടെത്തിയത്​. പ്രതികളുടെ മൊഴിയുടെ അടിസ്​ഥാനത്തിൽ നടത്തിയ തെരച്ചിലിൽ സലിം ഹുസൈൻ എന്നയാളുടെ മൃതദേഹമാണ്​ പൊലീസ് പുറത്തെടുത്തത്​. ഇതോടെ സംഭവത്തിൽ കൊല്ലപ്പെട്ട മുസ്​ലിം യുവാക്കളുടെ എണ്ണം നാലായി.

ബില്ലാൽ മിയ (27), സായിദ് ഹുസൈൻ (28), സൈഫുൽ ഇസ്​ലാം (21) എന്നിവരെ ​സംഭവദിവസം തന്നെ ശരീരമാസകലം മർദനമേറ്റ്​ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയിരുന്നു. സംഘ്​പരിവാറിന്‍റെ മുസ്​ലിംവിരുദ്ധ ആക്രമണങ്ങൾക്കുള്ള​ മറയായ പശുക്കടത്തിന്‍റെ പേരിലാണ്​ ഇവരെ അക്രമികൾ കൊലപ്പെടുത്തിയത്​. ത്രിപുര സെപാഹിജാല ജില്ലയിലെ സുനമുര സ്വദേശികളാണ്​ ​മരിച്ചവർ.


ജൂൺ 20ന് സലീമിനെ കാണാതായതായി പരാതിയുണ്ടായിരുന്നു. എന്നാൽ, പിന്നീട്​ യാതൊരുവിവരവും ലഭ്യമായില്ല. ഒടുവിൽ, കഴിഞ്ഞ ദിവസം ആൾക്കൂട്ടക്കൊലക്കേസിൽ  മൂന്നുപ്രതികളെ അറസ്റ്റുചെയ്​തതോടെയാണ്​ സലീമിനെയും കൊലപ്പെടുത്തി മൃതദേഹം വനത്തിൽ ഒളിപ്പിച്ചെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്​. വടക്കൻ മഹാറാണിപൂരിലെ വനപ്രദേശത്ത് ശനിയാഴ്ച ഉച്ചയോടെയാണ് സലീം ഹുസൈന്‍റെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

"ഞങ്ങൾ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്" ഖോവായ് ജില്ലാ പൊലീസ് ഓഫിസർ പറഞ്ഞു.

അതേസമയം, കേസിൽ അന്വേഷണം പക്ഷപാതപരമാണെന്നും ഇഴഞ്ഞുനീങ്ങുകയാണെന്നും​ തുടക്കം മുതൽ ആരോപണം ഉയർന്നിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ്​ ചെയ്യാത്ത പൊലീസ്​ കൊല്ലപ്പെട്ട യുവാക്കള്‍ക്കെതിരെ പശുമോഷണത്തിന് കേസെടുത്തത്​ വിവാദമായിരുന്നു​. ​സായുധരായ 40ഓളം പേര്‍ ചേര്‍ന്നാണ് യുവാക്കളെ മര്‍ദിച്ച്​ കൊന്നതെന്നാണ്​​ സംഭവം നടന്ന്​ പിറ്റേന്ന്​ ത്രിപുര ഐ.ജി അരിന്ദം നാഥ് മാധ്യമങ്ങ​േളാട്​ വെളിപ്പെടുത്തിയത്​. എന്നാൽ, വെറും മൂന്നുപേ​െ​ര മാത്രമാണ്​ ഇതുവരെ പിടികൂടിയത്​. സ്ഥിരം കുറ്റവാളികളാണ് കൊലപാതകികളെന്നും മാസങ്ങള്‍ക്ക് മുമ്പ് പൊലീസിനെ ആക്രമിച്ച കേസിലും ഇവര്‍ പ്രതികളാണെന്നും ഐ.ജി അരിന്ദം നാഥ് പറഞ്ഞു.

Tags:    
News Summary - Police find 4th body in Tripura lynching case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.