ബുലന്ദ്​ശഹർ കലാപം: പൊലീസ്​ സൂപ്രണ്ടിനെ സ്ഥലംമാറ്റി

ലക്​നോ: ബുലന്ദ്​ശഹർ കലാപത്തി​​​െൻറയും ​പൊലീസ്​ ഇൻസ്​പെക്​ടർ കൊലപാതകത്തി​​​െൻറയും പശ്ചാതലത്തിൽ ജില്ലയ ിലെ സീനിയർ പൊലീസ്​ സൂപണ്ടിനെ സ്ഥലം മാറ്റി. എസ്​.എസ്​.പി കൃഷ്​ണ ബഹദൂർ സിങ്ങിനെ ലക്​നോവിലേക്കാണ്​ സ്ഥലം മാറ്റി യത്​. കൃഷ്​ണ ബഹദൂറിന്​ പകരം സിതാപുർ എസ്​.പി പ്രഭാകർ ചൗധരിയെ ബുലന്ദ്​ശഹറിൽ നിയമിച്ചു.

ബുലന്ദ്​ശഹർ സ്​റ്റേഷ നിലെ രണ്ട്​ പൊലീസ്​ ഒാഫീസർമാരെ കൂടി സ്ഥലം മാറ്റിയിട്ടുണ്ട്​. ഗ്രാമത്തിനടുത്ത്​ പശുക്കളെ കൊന്നതായി പരാതി കിട്ടിയിട്ടും നടപടിയെടുത്തില്ലെന്നും നടപടി വൈകിയതുമൂലമാണ്​ കലാപ സാഹചര്യമ​ുണ്ടായതെന്നും ആരോപിച്ചാണ്​ പൊലീസുകാരെ സ്ഥലം മാറ്റിയിരിക്കുന്നത്​.

ഡി.ജി.പി ഒ.പി സിങ്ങി​​​െൻറ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ്​ പൊലീസുകാർക്കെതിരായ നടപടി. കലാപത്തെ കുറിച്ചും പൊലീസ്​ വീഴ്​ച സംബന്ധിച്ചുമുള്ള റിപ്പോർട്ട്​ ഡി.ജി.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്​ സമർപ്പിച്ചു.

പൊലീസ്​ ഇൻസ്​പെക്​ടർ ഉൾപ്പെടെ രണ്ടു പേരുടെ മരണത്തിന്​ ഇടയാക്കിയ കലാപത്തിൽ എട്ടു പ്രതികളെ പൊലീസ്​ അറസ്​റ്റു ചെയ്​തിട്ടുണ്ട്​.

Tags:    
News Summary - Police Chief In UP's Bulandshahr Removed After Cop Killed In Mob Violence- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.