മാസ്‌ക് ധരിക്കാതെ ഓ​ട്ടോറിക്ഷയുമായിറങ്ങിയ ഡ്രൈവർക്ക്​ പൊലീസിന്‍റെ ക്രൂര മർദ്ദനം -വിഡിയോ

ഇൻഡോർ: ശരിയായ രീതിയിൽ മാസ്​ക് ​ധരിച്ച​ില്ലെന്ന്​ ആരോപിച്ച്​ ഇൻഡോറിൽ ഓ​ട്ടോറിക്ഷ ഡ്രൈവറെ പൊലീസ്​ റോഡിലിട്ട്​ ക്രൂരമായി മർദ്ദിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങളുടെ വൈറലായതോടെ രണ്ട്​ ​പൊലീസുകാരെ അധികൃതർ സസ്​പെൻഡ്​ ചെയ്​തു. പര്‍ദേശിപുരിലെ സ്‌റ്റേഷനിലെ രണ്ടു പൊലീസ് കോൺസ്റ്റബിൾമാരാണ്​ ഓട്ടോ ഡ്രൈവർ കൃഷ്​ണ കുഞ്ചിനെ ക്രൂരമായി മർദ്ദിച്ചത്​. മർദ്ദിച്ചവശനാക്കിയ കൃഷ്​ണയെ സ്​റ്റേഷനിലേക്ക്​ കൊണ്ട്​ പോകാൻ പൊലീസ്​ ശ്രമിക്കുന്നുണ്ട്​.

എന്ത്​കൊണ്ടാണ്​ കൃത്യമായ രൂപത്തിൽ മാസ്​ക്ക്​ ധരിക്കാത്തതെന്ന്​ ചോദിച്ചാണ്​ കൃഷണകുഞ്ചിനെ പൊലീസ്​ തടയ​ുന്നത്​. താടിയിലായിരുന്നു ഇദ്ദേഹം അപ്പോൾ മാസ്​ക്​ ധരിച്ചിരുന്ന​തെന്ന്​ പൊലീസ്​ പറയുന്നു​.

രോഗിയായ പിതാവിനെ കാണാൻ ആശുപത്രിയിലേക്ക്​ പോവുകയാണെന്ന്​ കൃഷ്​ണ പറഞ്ഞെങ്കിലും സ്​റ്റേഷനിലേക്ക്​ ​വരണമെന്ന്​ പൊലീസ്​ ആവശ്യപ്പെ​ട്ടു, എന്നാൽ കൃഷ്​ണ അത്​ വിസ്സമ്മതിച്ചതോടെ പൊലീസ്​ കായികപരമായി കീഴ്​പ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ്​ നാട്ടുകാർ പറഞ്ഞു. കൃഷ്​ണ പൊലീസിനെ അക്രമിക്കുകയായിരുന്നുവെന്ന്​ അവർ വിശദീകരിച്ചു.

Tags:    
News Summary - Police brutally beat up a driver of an autorickshaw without wearing a mask - Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.