ഡൽഹി യാത്ര മുടങ്ങും! 28 മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കി റെയിൽവേ

ന്യൂഡൽഹി: ഒക്ടോബർ 10 ന് ഡൽഹിയിൽ നടക്കുന്ന കോക്രോച്ച് ജനത പാർട്ടി പ്രതിഷേധത്തിന് മുന്നോടിയായി 28 ട്രെയിനുകൾ റദ്ദാക്കി റെയിൽവേ. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ശേഷം പുറപ്പെടുന്നതും ശനിയാഴ്ച ന്യൂഡൽഹിയിലോ ഹസ്രത് നിസാമുദ്ദീനിലോ എത്തിച്ചേരേണ്ടതുമായ മെയിൽ /എക്സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്. ഈ ട്രെയിനുകൾ പുറപ്പെടുന്ന സ്റ്റേഷനിൽ നിന്ന് തന്നെ റദ്ദാക്കിയിട്ടുണ്ട്.

സമരത്തെ തുടർന്നുണ്ടാകുന്ന ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് ട്രെയിനുകൾ റദ്ദാക്കുന്നതെന്നാണ് റെയിൽവേയുടെ വാദമെങ്കിലും, പ്രതിഷേധക്കാർ ഡൽഹിയിൽ എത്താതിരിക്കാനാണ് ട്രെയിനുകൾ റദ്ദാക്കിയതെന്നാണ് ആക്ഷേപം.

രണ്ട് സ്റ്റേഷനുകൾക്ക് ചുറ്റും റോഡിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നുമാണ് റെയിൽവേയുടെ വാദം. പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് റെയിൽവേ ബോർഡ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. 

അതേസമയം, ഡൽഹിയിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെ രംഗത്തെത്തി. യുവാക്കളെ ഇത്രയധികം ഭയമാണെങ്കിൽ കേന്ദ്ര സർക്കാർ രാജ്യം മുഴുവൻ അടച്ചുപൂട്ടണമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് 10 ശനിയാഴ്ച ജന്തർമന്തറിൽ സി.ജെ.പി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്.

റദ്ദാക്കിയ പ്രധാന ട്രെയിനുകൾ

1. ഇസ്‍ലാംപുർ -ന്യൂഡൽഹി മഗധ് എക്സ്പ്രസ്

2. രാജേന്ദ്ര നഗർ ടെർമിനൽ -ന്യൂഡൽഹി തേജസ് രാജ് എക്സ്പ്രസ്

3. രാജേന്ദ്ര നഗർ ടെർമിനൽ -ന്യൂഡൽഹി സമ്പൂർണ ക്രാന്തി എക്സ്പ്രസ്

4. രാജേന്ദ്ര നഗർ ടെർമിനൽ -ന്യൂഡൽഹി അമൃത് ഭാരത് എക്സ്പ്രസ്

5. കാൺപുർ സെൻട്രൽ -ന്യൂഡൽഹി ശതാബ്ദി എക്സ്പ്രസ്

6. പ്രയാഗ് രാജ് ജങ്ഷൻ -ന്യൂഡൽഹി പ്രയാഗ് രാജ് എക്സ്പ്രസ്

7. പ്രയാഗ് രാജ് ജങ്ഷൻ -ന്യൂഡൽഹി ഹംസഫർ എക്സ്പ്രസ്

8. കാൺപുർ സെൻട്രൽ -ന്യൂഡൽഹി ശ്രംശക്തി എക്സ്പ്രസ് 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.