പി.എൻ.ബി തട്ടിപ്പ്​: പ്രത്യേക അന്വേഷണം വേണമെന്ന ഹരജി തള്ളി

ന്യൂഡൽഹി: പഞ്ചാബ്​ നാഷനൽ ബാങ്ക്​ വായ്​പ ക്രമക്കേട്​ ഉൾപ്പെടെ സാമ്പത്തിക തട്ടിപ്പുകൾ കോടതി നിരീക്ഷണത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്ന പൊതുതാൽപര്യ ഹരജി സുപ്രീംകോടതി തള്ളി. ഹരജിയിൽ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കുമെതിരെയുള്ള ആരോപണത്തിൽ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര, ജസ്​റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ്​​ എന്നിവരടങ്ങിയ ബെഞ്ച്​ കടുത്ത അതൃപ്​തി പ്രകടിപ്പിച്ചു. ഇത്തരം പരാമർശം അനാവശ്യമാണെന്നും  കോടതി വ്യക്തമാക്കി. 

മുതിർന്ന നേതാക്കൾക്കെതിരെ അടിസ്​ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്ന ഹരജി തള്ളണമെന്ന്​ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകനായ എം.എൽ. ശർമയാണ്​ പൊതുതാൽപര്യ ഹരജി നൽകിയത്​. മുതിർന്ന രാഷ്​ട്രീയ നേതാക്കളുടെ ഇടപെടലില്ലാതെ ബാങ്കുകൾ കോടികളുടെ വായ്​പ അനുവദിക്കില്ലെന്നായിരുന്നു ഹരജിക്കാര​​െൻറ ആരോപണം.

രാഷ്​ട്രീയ നേതാക്കളുടെ പേരുകൾ ഒഴിവാക്കി വീണ്ടും ഹരജി നൽകാമെന്ന ഇദ്ദേഹത്തി​​െൻറ ആവശ്യം ​സുപ്രീംകോടതി അനുവദിച്ചില്ല. 

Tags:    
News Summary - PNB Scam-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.