ബി.ജെ.പി ഓഫീസിന്​ മുമ്പിൽ പി.എം.സി ബാങ്ക്​ അക്കൗണ്ട്​ ഉടമകളുടെ പ്രതിഷേധം

മുംബൈ: പഞ്ചാബ്​ ആൻഡ്​ മഹാരാഷ്​​്ട്ര കോ-ഓപ്പറേറ്റീവ്​ ബാങ്ക്​ അക്കൗണ്ട്​ ഉടമകൾ ബി.ജെ.പി ഓഫീസിന്​ മുന്നിൽ പ്രത ിഷേധിച്ചു. നഷ്​ടപ്പെട്ട പണം സർക്കാർ തിരികെ നൽകണമെന്ന്​ ആവശ്യപ്പെട്ടാണ്​ പ്രതിഷേധമുണ്ടായത്​. പി.എം.സി ബാങ്ക്​ അക്കൗണ്ടിൽ നിന്ന്​ പണം പിൻവലിക്കുന്നതിന്​ ആർ.ബി.ഐ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ ഇടപ്പെടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്​.

പണമിടപാടുകൾ നടത്തുന്നതിൽ നിന്ന്​ പി.എം.സി ബാങ്കിനെ ആറ്​ മാസത്തേക്ക്​ ആർ.ബി.ഐ വിലക്കിയിരുന്നു. ഇക്കാലയളവിൽ കേവലം 25,000 രൂപ മാത്രമാണ്​ അക്കൗണ്ട്​ ഉടമകൾക്ക്​ പിൻവലിക്കാൻ കഴിയുക. ഇതിനെതിരെയാണ്​ ഉടമകളുടെ പ്രതിഷേധം ഉയർന്നത്​.

അതേസമയം, പി.എം.സി ബാങ്ക്​ പ്രതിസന്ധിയുമായി ബന്ധപ്പെട്ട്​ ധനമന്ത്രി നിർമലാ സീതാരാമൻ അക്കൗണ്ട്​ ഉടമകളുമായി കൂടിക്കാഴ്​ച നടത്തി. കൂടിക്കാഴ്​ചക്ക്​ ശേഷം പ്രതിസന്ധിയുമായി ബന്ധപ്പെട്ട്​ ആർ.ബി.ഐ ഗവർണർ ശക്​തികാന്ത ദാസുമായി ചർച്ച നടത്തുമെന്ന്​ നിർമലാ സീതാരാമൻ പറഞ്ഞു.

Tags:    
News Summary - PMC customers protest outside BJP Mumbai office-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.