കോവിഡ്​ 19: കേന്ദ്ര മന്ത്രിമാർ വിദേശത്തേക്കില്ലെന്ന് മോദി

ന്യൂഡൽഹി: കോവിഡ്-19 ലോകവ്യാപകമായി പടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കേന്ദ്ര മന്ത്രിമാർ വിദേശപര്യടനം നടത്ത ില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭയപ്പെടുകയല്ല, മുൻകരുതലെടുക്കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു.

'ഭയമല്ല, മുൻകരുതലാണ് വേണ്ടത്. വരും ദിവസങ്ങളിൽ കേന്ദ്ര മന്ത്രിമാർ ആരും വിദേശത്തേക്ക് യാത്ര ചെയ്യില്ല. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ ജനങ്ങളോട് അഭ്യർഥിക്കുന്നു. ആൾക്കൂട്ടങ്ങളും ഒത്തുചേരലുകളും ഒഴിവാക്കി വൈറസ് വ്യാപനം തടഞ്ഞ് സുരക്ഷ ഉറപ്പുവരുത്താം' -മോദി ട്വീറ്റ് ചെയ്തു.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 73 ആയി ഉയർന്നിരിക്കുകയാണ്. ഏപ്രിൽ 15 വരെ എല്ലാ ടൂറിസ്റ്റ് വിസകളും കേന്ദ്ര സർക്കാർ റദ്ദാക്കിയിരിക്കുകയാണ്.

ലോകത്താകെ 114 രാജ്യങ്ങളിൽ പടർന്നുപിടിച്ച കോവിഡ്-19 ബാധിച്ച് 4717 പേരാണ് മരിച്ചത്. 1,27,810 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.

Tags:    
News Summary - PM Says Ministers Not to Travel Abroad-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.