നോട്ട്​ പിൻവലിക്കൽ: വിമർശകരു​െട പ്രശ്​നം കള്ളപ്പണം വെളുപ്പിക്കാനാകാത്തത്​ –​േമാദി

ന്യൂഡൽഹി:  നോട്ട് പിൻവലിച്ചതിനെതിരായ വിമര്‍ശങ്ങളെ തള്ളിക്കളഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്നൊരുക്കമില്ലാത്തതിന്‍റെ പേരിലാണ് സര്‍ക്കാര്‍ ആരോപണം നേരിടുന്നത്. യഥാര്‍ഥത്തില്‍‌ മുന്നൊരുക്കമില്ലാതെ അഴിമതിക്കാരെ പിടികൂടുകയാണ് ചെയ്തതെന്ന് നരേന്ദ്രമോദി പറഞ്ഞു.  സർക്കാർ നടപടിയെ എതിർക്കുന്നവരുടെ പ്രധാന പ്രശ്നം അവർക്ക് കള്ളപ്പണം വെളുപ്പിക്കാൻ ആവശ്യത്തിന് സമയം കിട്ടാത്തതാണെന്ന് മോദി കൂട്ടിച്ചേർത്തു. ഭരണഘടനാ ദിനത്തി​െൻറ ഭാഗമായി  സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം.


അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പോരാട്ടത്തിലെ സൈനികരായി ഓരോ പൗരനും മാറിയെന്ന്​മോദി പറഞ്ഞു. എല്ലാവർക്കും അവരുടെ കൈവശമുള്ള പണം ഉപയോഗിക്കാനുള്ള അവകാശമുണ്ട്. എന്നാൽ, ലോകത്തിൽ വരുന്ന മാറ്റങ്ങൾ തിരിച്ചറിയണം. കറൻസി രഹിതമായ സാമ്പത്തിക ഇടപാടുകള്‍ക്കാണ് ഇപ്പോൾ പ്രാമുഖ്യമെന്നും കറൻസി രഹിത സമ്പദ് വ്യവസ്ഥ എന്ന സ്വപ്​നത്തിലേക്കാകണം ഇന്ത്യയുടെ  വളർച്ചയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - PM Narendra Modi's On Notes Ban: Their Problem Is They Couldn't Prepare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.