സുപ്രീംകോടതിയുടെ ഔദ്യോഗിക ഇ-മെയിലില്‍നിന്ന് മോദിയുടെ ചിത്രം നീക്കി

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ഔദ്യോഗിക ഇ-മെയിലില്‍ ചേര്‍ത്തിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. സുപ്രീംകോടതിയുടെ ഇ-മെയില്‍ സംവിധാനം കൈകാര്യം ചെയ്യുന്ന നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററാണ് (എന്‍.ഐ.സി.) ചിത്രം നീക്കിയത്.

ഇ-മെയിലില്‍ അവസാന ഭാഗത്ത് ഫൂട്ടറില്‍, സബ്കാ സാത്ത് സബ്കാ വികാസ് മുദ്രാവാക്യവും പ്രധാനമന്ത്രിയുടെ ചിത്രവുമായിരുന്നു സെറ്റ് ചെയ്ത് വെച്ചിരുന്നത്. ഇതേക്കുറിച്ച് മുതിര്‍ന്ന അഭിഭാഷകര്‍ പരാതി നല്‍കുകയും വാര്‍ത്തയാകുകയും ചെയ്തിരുന്നു.

ഇതോടെ സുപ്രീംകോടതി ഇത് നീക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

സുപ്രീംകോടതിയുടെ തന്നെ ചിത്രമാണ് പകരം ഫൂട്ടറില്‍ ചേര്‍ത്തിരിക്കുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Tags:    
News Summary - PM modi's photo and slogan in supreme court emails deleted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.