ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മൗനി ബാബയായി മാറിയെന്ന് ശിവസേനയുടെ പരിഹാസം. അഭ്യന്തര പ്രശ്നങ്ങളിൽ വിദേശത്ത് മാത്രമാണ് മോദി പ്രതികരണം നടത്തുന്നതെന്ന് ശിവസേന കുറ്റപ്പെടുത്തി. മുഖപത്രമായ സാമ്നയിലെ എഡിറ്റോറിയലിലാണ് ശിവസേന പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരിക്കുന്നത്.
മോദി വിദേശത്ത് മാത്രം പ്രതികരണം നടത്തുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ തലസ്ഥാനം ലണ്ടൻ, ന്യൂയോർക്ക്, ടോക്കിയോ, പാരീസ് തുടങ്ങിയ സ്ഥലങ്ങളിലേതെങ്കിലുമൊന്നിലേക്ക് മാറ്റണം. മോദി കൂടുതൽ നല്ല രീതിയിൽ സംസാരിക്കണമെന്ന മൻമോഹൻ സിങിെൻറ പ്രസ്താവനയിൽ അർധസത്യമുണ്ടെന്നും ശിവസേന വ്യക്തമാക്കുന്നു.
വിവാദമായ ബലാൽസംഗകേസുകളെ കുറിച്ച് മോദി പ്രതികരണം നടത്തിയത് ലണ്ടനിലാണ്. ലോല മനസുള്ളയാളായത് കൊണ്ടാണ് മോദി വിദേശത്ത് പ്രതികരണം നടത്തിയതെന്നും സാമ്നയുടെ എഡിറ്റോറിയൽ പരിഹസിക്കുന്നു. ബലാൽസംഗത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നായിരുന്നു മോദിയുടെ പ്രസ്താവന. എന്നാൽ നിർഭയ പ്രശ്നമുണ്ടായപ്പോൾ ഇതിൽ നിന്ന് വിരുദ്ധമായ നിലപാടാണ് മോദി സ്വീകരിച്ചത്. ഇന്ത്യയിലെ ബാങ്കുകളിൽ തട്ടിപ്പ് നടത്തിയ വിജയ് മല്യ ലണ്ടനിലാണ് ഉള്ളത്. നീരവ് മോദിയും വിദേശത്താണ്. എന്നാൽ, സ്ഥിരം വിദേശത്തുള്ള മോദി ഇവരെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങളൊന്നും നടത്തുന്നില്ലെന്നും സാമ്നയുടെ എഡിറ്റോറിയൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.