ന്യൂഡൽഹി: കർഷക കൊലപാതകവും ഇന്ധനവില വർധനവുമടക്കമുള്ള ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുലർത്തുന്ന മൗനത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'വിലക്കയറ്റം, ഇന്ധന വില വർധനവ്, തൊഴിലില്ലായ്മ, കർഷകരുടെയും ബി.ജെ.പി പ്രവർത്തകരുടെയും കൊലപാതകം തുടങ്ങിയ കാര്യങ്ങളിൽ പ്രധാനമന്ത്രി നിശബ്ദനാണ്. കാമറയും ഫോട്ടോ സെഷനുകളും ഇല്ലാതാകുേമ്പാൾ മാത്രമാണ് മോദി ക്രുദ്ധനാവുന്നത്' -രാഹുൽ ട്വീറ്റ് ചെയ്തു.
'പ്രധാനമന്ത്രി നിശബ്ദത പാലിക്കുന്ന വിഷയങ്ങൾ: പണപ്പെരുപ്പം, ഇന്ധന വില വർധന, തൊഴിലില്ലായ്മ, കർഷകരുടെയും ബി.ജെ.പി പ്രവർത്തകരുടെയും കൊലപാതകം.
പ്രധാനമന്ത്രി ക്രുദ്ധനാവുന്ന വിഷയങ്ങൾ: ക്യാമറയുടെയും ഫോട്ടോയുടെയും അഭാവം, വിമർശനം, സുഹൃത്തുക്കളെ കുറിച്ചുള്ള ചോദ്യം' -രാഹുൽ ട്വീറ്റ് ചെയ്തു.
ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനം കയറ്റിക്കൊന്ന സംഭവത്തിൽ മോദി ഇതുവെര പ്രതികരിച്ചിട്ടില്ല. തന്‍റെ മന്ത്രിസഭയിെല ആഭ്യന്തര സഹമന്ത്രി അജയ്മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് കേസിൽ പ്രതി. ഇയാെള ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. എന്നിട്ടും പ്രധാനമന്ത്രി മൗനം തുടരുകയാണ്. കൂടാതെ തുടർച്ചയായ ആറാം ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.