കർഷകരുമായി മോദി നേരിട്ട്​ ചർച്ച നടത്തണമെന്ന്​ അശോക്​ ഗെഹ്​ലോട്ട്​

ജയ്​പൂർ: ഡൽഹിയിൽ സമരം നടത്തുന്ന കർഷകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട്​ ചർച്ച നടത്തണമെന്ന്​ രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്​ നേതാവുമായ അശോക്​ ഗെഹ്​ലോട്ട്​. കർഷകർക്കെതിരായ വ്യവസ്ഥകൾ തിരുത്താൻ ഇനിയും സമയമുണ്ട്​. ചർച്ചകൾ പ്രധാനമന്ത്രി നേരിട്ട്​ നടത്തണമെന്നും കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും ഗെഹ്​ലോട്ട്​ ആവശ്യപ്പെട്ടു.

തീരുമാനങ്ങൾ മാറ്റുന്നതിൽ തെറ്റൊന്നുമില്ല. ജനാധിപത്യത്തിൽ അത്​ സാധാരണമാണ്​. ജനങ്ങൾ അതിനെ സ്വാഗതം ചെയ്യുമെന്നും ഗെഹ്​ലോട്ട്​ ചൂണ്ടിക്കാട്ടി. റിപബ്ലിക്​ ദിനത്തിലുണ്ടായ അക്രമസംഭവങ്ങളെ അപലപിക്കുന്നു. എന്തുകൊണ്ട്​ അക്രമസംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും ഗെഹ്​ലോട്ട്​ ചോദിച്ചു.

കർഷകർക്കെതിരെ സിംഘുവിലെ ഗ്രാമീണരെ ബി.ജെ.പി തിരിക്കുകയാണ്​. ഇത്​ ഒട്ടും നല്ല നടപടിയല്ല. കഴിഞ്ഞ 65 ദിവസമായി സമാധാനപരമായ പ്രതിഷേധമാണ്​ കർഷകർ നടത്തിയതെന്നും ഗെഹ്​ലോട്ട്​ പറഞ്ഞു.

Tags:    
News Summary - PM Modi should talk to farmers directly, says Congress' Ashok Gehlot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.