പ്രധാനമന്ത്രി മൗനം വെടിയൂ, രാജ്യം ഉയർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകൂ -മോദിയോട് രാഹുൽ

ന്യൂഡൽ: പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം അവസാനിപ്പിക്കണമെന്നും രാജ്യം ഉയർത്തുന്ന ചോദ്യങ്ങൾ നേരിടണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. ട്വീറ്റിലൂടെയാണ് രാഹുൽ പ്രധാനമന്ത്രിയോട് മൗനം വെടിയാൻ ആവശ്യപ്പെട്ടത്. 

മോദി ഉത്തരാഖണ്ഡിലെ അടൽ ടണലിൽ ഏകനായി കൈവീശിയ സംഭവവും രാഹുൽ ട്വീറ്റിൽ സൂചിപ്പിച്ചു. "ടണലിൽ ഏകനായി കൈവീശുന്നത് പ്രധാനമന്ത്രി അവസാനിപ്പിക്കണം. മൗനം വെടിയണം. ചോദ്യങ്ങളെ നേരിടണം. നിരവധി കാര്യങ്ങളാണ് താങ്കളോട് രാജ്യം ആവശ്യപ്പെടുന്നത്" -രാഹുൽ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി മാധ്യമങ്ങളെ കാണണമെന്നും രാജ്യം നേരിടുന്ന നിരവധി വിഷയങ്ങളിൽ പ്രതികരിക്കണമെന്നും കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ മോദിയോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

രാഹുൽ ഗാന്ധി നയിക്കുന്ന കർഷക ട്രാക്ടർ റാലിയോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. കാർഷിക നിയമങ്ങൾ നടപ്പായാൽ പിന്നെ രാജ്യത്തെ കർഷകർ ഏതാനും കോർപറേറ്റുകളുടെ അടിമകളായി മാറുമെന്ന് രാഹുൽ വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.