മോദിയുടെ 'ദു:സ്വാധീനത്തെപറ്റി' ടൈം; 'ലോകത്തെ ഏറ്റവും ഉൗർജ്ജസ്വലമായ ജനാധിപത്യത്തിൽ കരിനിഴൽ വീഴ്​ത്തിയ ആൾ'

ഴിഞ്ഞ ദിവസമാണ്​ അമേരിക്കയിലെ ടൈം മാഗസിൻ 2020ൽ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച 100 മനുഷ്യരുടെ പേരുകൾ പുറത്തുവിട്ടത്​. ഇന്ത്യയിൽനിന്ന്​ മൂന്നുപേരാണ്​ ലിസ്​റ്റിൽ ഇടം പിടിച്ചത്​. ഷഹീൻബാഗ്​ സമരനായിക ബിൽക്കീസ്​ ​െഎക്കൺസ്​ എന്ന വിഭാഗത്തിലും ബോളിവുഡ്​ നടൻ ആയുഷ്​മാൻ ഖുറാന ആർട്ടിസ്​റ്റ്​ വിഭാഗത്തിലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലീഡേഴ്​സ്​ എന്ന വിഭാഗത്തിലും ഇടംനേടി.

ലിസ്​റ്റിലെ മറ്റുരണ്ടുപേരും സമൂഹത്തിൽ ചെലുത്തിയ ഗുണപരമായ സ്വാധീനത്തിനാണ്​ ഇടംപിടിച്ചതെങ്കിലും മോദിയുടെ കാര്യം വ്യത്യസ്​തമാണ്​. മോദിയുടെ ദുസ്വാധീനത്തെപറ്റിയുള്ള ടൈമി​െൻറ വിലയിരുത്തലാണ്​ ഇപ്പോൾ വൈറലായിരിക്കുന്നത്​. ഇന്ത്യൻ പ്രധാനമ​ന്ത്രിയെപറ്റി ടൈം മാഗസി​െൻറ എഡിറ്റർ അറ്റ് ലാർജ് കാൾ വിക്കാണ്​ കുറിപ്പ്​ നൽകിയിരിക്കുന്നത്​. ഇന്ത്യയെന്ന ബഹുസ്വരതയുടേയും വൈവിധ്യങ്ങളുടേയും ജനാധിപത്യത്തി​െൻറയും സ്വർഗ്ഗഭൂമിയെ വെറുപ്പി​െൻറ കേന്ദ്രമാക്കിയ നേതാവായാണ്​ മോദിയെ ടൈം വിശേഷിപ്പിച്ചത്​.

മോദി അംഗമായ ഹിന്ദു ദേശീയ പാർട്ടിയായ ബി.ജെ.പി രാജ്യ​െത്ത മുസ്​ലിം ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട്​ രാജ്യ​െത്ത നാനാത്വത്തെ ഇല്ലാതാക്കി. പകർച്ചവ്യാധിയുടെ കാലം​േപാലും വിയോജിക്കുന്നവരെ അടിച്ചമർത്താൻ ഉപയോഗിച്ചു. ലോകത്തെ ഏറ്റവും ഉൗർജ്ജസ്വലമായ ജനാധിപത്യത്തിൽ കരിനിഴൽ വീഴ്​ത്തിയ ആളാണ്​ മോദിയെന്നും കാൾ വിക് കുറിച്ചു.

മോദിയെപറ്റിയുള്ള കുറിപ്പി​െൻറ പൂർണരൂപം

'ജനാധിപത്യത്തി​െൻറ താക്കോൽ വാസ്തവത്തിൽ സ്വതന്ത്ര തിരഞ്ഞെടുപ്പുകളല്ല. തിരഞ്ഞെടുപ്പുകൾ ആർക്കാണ് കൂടുതൽ വോട്ട് ലഭിച്ചതെന്ന കണക്കെടുപ്പ്​ മാത്രമാണ്​. വിജയിക്ക് വോട്ട് ചെയ്യാത്തവരുടെ അവകാശങ്ങളാണ് ജനാധിപത്യത്തിൽ പ്രധാനം. ഏഴ് പതിറ്റാണ്ടിലേറെയായി ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. 130 കോടിയിലധികം വരുന്ന ഇവിടത്തെ മനുഷ്യരിൽ ക്രിസ്ത്യാനികൾ, മുസ്‌ലിംകൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, മറ്റ് മതവിഭാഗങ്ങൾ എന്നിവർ ഉൾപ്പെടുന്നു. എല്ലാവരും ഇന്ത്യയെ സ്വന്തമായി കണ്ടു. ജീവിതത്തി​െൻറ ഭൂരിഭാഗവും ഇന്ത്യയിൽ കഴിച്ചുകൂട്ടിയ ദലൈലാമ പറഞ്ഞതുപോലെ 'ഐക്യത്തി​െൻറയും സ്ഥിരതയുടെയും ഉദാഹരണം' ആയിരുന്നു ഇൗ രാജ്യം.

ഇതിനെയെല്ലാ സംശയത്തി​െൻറ നിഴലിലാക്കുകയാണ്​ നരേന്ദ്ര മോദി ചെയ്​തത്​. ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രധാനമന്ത്രിമാരും 80 ശതമാനത്തോളം വരുന്ന ഹിന്ദു സമൂഹത്തിൽ നിന്നുള്ളവരായിരുന്നു. ഇവരിൽ മോദി മാത്രമാണ് മറ്റൊരുവിഭാഗം ജനങ്ങളും തങ്ങൾക്ക്​ പ്രശ്​നമല്ലെന്ന മട്ടിൽ ഭരണം നടത്തിയത്​.​ സാമൂഹിക ശാക്തീകരണത്തെ കുറിച്ചുള്ള വാഗ്ദാനങ്ങള്‍ നല്‍കി ആദ്യം അധികാരത്തിലെത്തിയതിന് ശേഷം മോദിയുടെ ഹിന്ദു ദേശീയ പാർട്ടിയായ ബി.ജെ.പി മുസ്ലീങ്ങളെ ആക്രമിച്ചുകൊണ്ട് സാമൂഹ്യപുരോഗതിയും ബഹുസ്വരതയും ഇല്ലാതാക്കി. അങ്ങിനെ അവർ ലോകത്തെ ഏറ്റവും ഉൗർജ്ജസ്വലമായ ജനാധിപത്യത്തിൽ കരിനിഴൽ വീഴ്​ത്തി'

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.