പാർലമെന്റ് സമ്മേളനത്തിൽ മോദി ധരിച്ച നീല ജാക്കറ്റിന് ഒരു ​പ്രത്യേകതയുണ്ട്...

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റ് സമ്മേളനത്തിന് എത്തിയത് നീല നിറത്തിലുള്ള പ്രത്യേക ജാക്കറ്റണിഞ്ഞാണ്. പ്ലാസ്റ്റിക് ബോട്ടിലുകൾ റീസൈക്കിൾ ചെയ്ത് നിർമിച്ച ജാക്കറ്റ് ആണത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ ബംഗളൂരുവിൽ നടന്ന എനർജി വീക്ക് പരിപാടിയോടനുബന്ധിച്ച് മോദിക്ക് സമ്മാനിച്ചതാണീ ജാക്കറ്റ്. ഇന്ത്യ ഓയിൽ ജീവനക്കാർക്കും സായുധ സേനയ്ക്കും വസ്ത്രങ്ങൾ നിർമ്മിക്കുന്നതിനായി 10 കോടി​യിലേറെ പി.ഇ.ടി പ്ലാസ്റ്റിക് ബോട്ടിലുകൾ റീസൈക്കിൾ ചെയ്യാനാണ് തീരുമാനം.

സർക്കാർ അടുത്തിടെ 19,700 കോടി രൂപയുടെ ദേശീയ ഹരിത ഹൈഡ്രജൻ മിഷൻ ആരംഭിച്ചിരുന്നു. ഇത് സമ്പദ്‌വ്യവസ്ഥയെ കുറഞ്ഞ കാർബൺ തീവ്രതയിലേക്ക് മാറ്റാനും ഫോസിൽ ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഈ മേഖലയിൽ സാങ്കേതികവിദ്യയും വിപണി നേതൃത്വവും സ്വീകരിക്കാനും സഹായിക്കും.

ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ഊർജ പരിവർത്തനത്തിനും അറ്റ ​​പൂജ്യ ലക്ഷ്യങ്ങൾക്കും വേണ്ടി 35,000 കോടി രൂപ നീക്കിവെക്കുകയും സർക്കാരിന്റെ ഏഴ് മുൻഗണനകളിൽ ഹരിത വളർച്ച പട്ടികപ്പെടുത്തുകയും ചെയ്തു.


Tags:    
News Summary - PM Modi Seen In Parliament In This Special Blue Jacket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.