സമൂഹ മാധ്യമ അക്കൗണ്ടുകൾ ഉപേക്ഷിക്കുമെന്ന്​ പ്രധാനമന്ത്രി

ന്യൂഡൽഹി: സമൂഹ മാധ്യമ അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നതിനെ കുറിച്ച്​ ആലോചിക്കുകയാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ഫെയ്​സ്​ബുക്ക്​, ട്വിറ്റർ, ഇൻസ്​റ്റഗ്രാം, യൂട്യൂബ്​ അക്കൗണ്ടുകളെല്ലാം വരുന്ന ഞായറാഴ്​ചയോടെ ഉപേക്ഷിക്കുന്നതിനെ കുറിച്ച്​ ചിന്തിക്കുകയാണെന്ന്​ തിങ്കളാഴ്​ച രാത്രിയാണ്​ പ്രധാനമന്ത്രി ട്വീറ്റ്​ ചെയ്​തത്​. തീരുമാനത്തി​​​​​​െൻറ കാരണം പറഞ്ഞിട്ടില്ല.

സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന നേതാക്കളിൽ ഒരാളാണ്​ നരേന്ദ്ര മോദി. ട്വിറ്ററിൽ 5.3 കോടി ആളുകളും ഫെയ്​സ്​ബുക്കിൽ 4.4 കോടി ആളുകളും ഇൻസ്​റ്റഗ്രാമിൽ 3.5 കോടി ആളുകളും മോദിയെ പിന്തുടരുന്നുണ്ട്​.

മോദിയുടെ പ്രഖ്യാപനത്തെ തുടർന്ന്​​ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ്​ നടക്കുന്നത്​. അനുകൂലമായും ​പ്രതികൂലമായുമെല്ലാം ​പ്രതികരണങ്ങൾ വരുന്നുണ്ട്​. നരേന്ദ്ര മോദിയുടെ ട്വീറ്റ്​ വന്നയുടനെ പ്രതികരണമായി രാഹുൽ ഗാന്ധിയുടെ ട്വീറ്റുമെത്തി​. സമൂഹ മാധ്യമങ്ങളല്ല, വെറുപ്പാണ്​ ഉപേക്ഷിക്കേണ്ടതെന്നായിരുന്നു രാഹുലി​​​​െൻറ ട്വീറ്റ്​.

Tags:    
News Summary - PM Modi says thinking of giving up social media accounts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.