ബെലഗാവി: പ്രധാമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 13ാമത് ഗഡു കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എട്ടുകോടി പേരാണ് പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഗുണഭോക്താക്കൾ. ഈ പദ്ധതിയനുസരിച്ച് അർഹരായ കർഷക കുടുംബത്തിന് പ്രതിവർഷം 2000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായി 6000 രൂപയാണ് ലഭിക്കുക. പദ്ധതിയുടെ 11,12 ഗഡുക്കൾ കഴിഞ്ഞ മേയിലും ഒക്ടോബറിലും കർഷകർക്ക് ലഭിച്ചിരുന്നു.
പദ്ധതിയുടെ പ്രഖ്യാപനത്തിനിടെ പുനരുദ്ധരിച്ച ബെലഗാവി റെയിൽവേ സ്റ്റേഷൻ കെട്ടിടവും മോദി നാടിന് സമർപ്പിച്ചു. 190 കോടിയുടെതായിരുന്നു പദ്ധതി. 930 കോടി രൂപയിൽ പുനരുദ്ധാരണം ചെയ്ത ബെലഗാവിയിലെ തന്നെ മറ്റൊരു റെയിൽ പദ്ധതിയും മോദി നാടിനു സമർപ്പിച്ചു.
സെൻട്രൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ബെലഗാവിയിൽ ആറ് ബഹുമുഖ ഗ്രാമ പദ്ധതിയുടെ ശിലാസ്ഥാപനവും നടത്തി. 1585 കോടി രൂപയുടെതാണ് പദ്ധതി. പരിപാടിയിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, പ്രൾഹാദ് ജോഷി എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.