താൻ സഹായിമാത്രം; മിന്നലാക്രമണത്തിെൻറ അംഗീകാരം മോദിക്കുള്ളത്​– പരീക്കർ

മുംബൈ: പാക്​ സധീന കശ്​മീരിലെ തീവ്രവാദ ക്യാമ്പുകളിൽ ഇന്ത്യൻ ദൗത്യ സേന നടത്തിയ  മിന്നലാക്രമണത്തി​െൻറ അംഗീകാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ളതാണെന്ന്​ പ്രതിരോധമന്ത്രി മനോഹർ പരീക്കർ. മിന്നലാക്രമണം നടത്തുന്നത്​ സംബന്ധിച്ച തീരുമാനമെടുക്കുന്നതിലും പദ്ധതിയിടുന്നതിലും പ്രധാനമന്ത്രിക്ക്​ പങ്കുണ്ട്​.  സഹായിയുടെ പങ്ക്​മാത്രമാണ്​ താൻ വഹിച്ചതെന്നും പരീക്കർ പറഞ്ഞു.

മിന്നലാക്രമണത്തെ കുറിച്ച്​ പൊങ്ങച്ചം പറയരുതെന്ന്​ മോദി കാബിനറ്റ്​ അംഗങ്ങളെ വിലക്കിയ ശേഷമാണ്​ പ്രധാനമന്ത്രിയെ തന്നെ പുകഴ്​ത്തി പരീക്കർ രംഗത്തെത്തിയിരിക്കുന്നത്​.  ഇന്ത്യ ഒട്ടും ദുർബലമായ രാഷ്​ട്രമല്ലെന്ന്​ ലോകരാജ്യങ്ങൾക്കു മുന്നിൽ മോദി തെളിയിച്ചെന്ന്​ ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്ങും കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.

മിന്നാലാക്രമണം നടത്തിയത്​ സേനയുടെ ധീരതയാണെങ്കിൽ അത്​ നടപ്പാക്കാൻ പ്രധാനമന്ത്രിയെടുത്ത രാഷ്ട്രീയ തീരുമാനമാണ്​ പ്രശംസനീയമെന്ന്​ ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്​ ഷായും പറഞ്ഞിരുന്നു.

Tags:    
News Summary - PM Modi Owed Credit For Surgical Strikes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.