കഴിവിനെ പരീക്ഷിക്കാൻ ശ്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും'; സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച്​ മോദി

ന്യൂഡൽഹി: സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ശനിയാഴ​്​ച രാവിലെ 9.30 ഓടെ വ്യോമസേനയുടെ പ്ര​േത്യക വിമാനത്തിൽ ജയ്​സാൽമീറിലെ അതിർത്തിയിലെത്തിയ മോദി സൈനിക​െര അഭിസംബോധന ചെയ്​തു.

സംയുക്ത സേന മേധാവി ബിപിൻ റാവത്ത്​, കരസേന മേധാവി മനോജ്​ മുകുന്ദ്​ നരവാനെ എന്നിവരും മോദിയെ അനുഗമിച്ചു.

ഇന്ത്യയുടെ കഴിവിനെ ആരെങ്കിലും പരീക്ഷിക്കാൻ നോക്കിയാൽ അതേ ശക്തിയിൽ രാജ്യം മറുപടി പറയുമെന്ന്​ മോദി പറഞ്ഞു. 'ഇന്ന്​ ഇന്ത്യയുടെ പദ്ധതികൾ വ്യക്തമാണ്​. വിശ്വാസവും വിശദീകരണവുമെന്ന നയത്തിലാണ്​ ഇന്ത്യ വിശ്വസിക്കുന്നത്​. എങ്കിലും, ആരെങ്കിലും ഇന്ത്യയുടെ കഴിവുകളെ പരീക്ഷിക്കാൻ ശ്രമിച്ചാൽ അതേ നാണയത്തിൽ തന്നെ ഉത്തരം നൽകും' -മോദി സൈനികരെ അഭിസംബോധന ചെയ്​ത്​ സംസാരിച്ചു.

ഇന്ത്യ സ്വയം പര്യാപ്​തത കൈവരിക്കാൻ പരിശ്രമിക്കുകയാണെന്നും രാജ്യത്തുതന്നെ നിർമിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കാനാണ്​ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്​ രാജ്യത്തി​െൻറ തന്നെ സംരക്ഷകരുള്ളതിനാൽ ഇന്ത്യ ഇപ്പോൾ സുരക്ഷിതരാണെന്ന്​ അദ്ദേഹം സൈനികരോടായി പറഞ്ഞു.

Tags:    
News Summary - PM Modi meets soldiers in Jaisalmer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.