വലിയ പാസഞ്ചർ വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കുന്ന ഒരു ദിനം വരും -പ്രധാനമന്ത്രി

വഡോദര: വ്യോമയാന മേഖലയിൽ സ്വാശ്രയത്വത്തിലേക്കുള്ള ഇന്ത്യയുടെ വൻ കുതിച്ചുചാട്ടമാണിതെന്നും ഭാവിയിൽ വലിയ പാസഞ്ചർ വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കുന്ന കാലം വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ വഡോദരയിൽ വിമാന നിർമാണ കേന്ദ്രത്തിന്റെ തറക്കല്ലിടൽ കർമം നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യയുടെ പ്രതിരോധ എയ്‌റോസ്‌പേസ് മേഖലയിൽ ഇത്രയും വലിയ നിക്ഷേപം നടക്കുന്നത് ആദ്യമായാണ്. തന്റെ സർക്കാർ വർഷങ്ങളായി നിരവധി സാമ്പത്തിക പരിഷ്‌കാരങ്ങൾ നടത്തിയിട്ടുണ്ട്. ഈ പരിഷ്കാരങ്ങൾ ഉൽപ്പാദന മേഖലയ്ക്ക് വലിയ നേട്ടമുണ്ടാക്കുകയും അതിന് ഉത്തേജനം നൽകുകയും ചെയ്തതായും മോദി അവകാശപ്പെട്ടു.

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന മേഖല ഇന്ത്യയിലാണ്. വ്യോമഗതാഗതത്തിന്റെ കാര്യത്തിൽ ആഗോളതലത്തിൽ ആദ്യ മൂന്ന് രാജ്യങ്ങളിൽ നമ്മൾ എത്താൻ പോകുകയാണെന്നും മോദി പറഞ്ഞു. വിതരണ ശൃംഖലയിലെ തടസ്സങ്ങൾക്കിടയിലും കോവിഡും യുക്രെയ്ൻ യുദ്ധവും സൃഷ്ടിച്ച കലുഷിത സാഹചര്യങ്ങൾക്കിടയിലും ഇന്ത്യ ഉൽപ്പാദന മേഖലയിൽ വളർച്ചയുടെ കുതിപ്പിലാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ടാറ്റ സൺസ് ചെയർപേഴ്‌സൺ എൻ. ചന്ദ്രശേഖരനും ചേർന്ന് സി-295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് നിർമ്മാണ കേന്ദ്രത്തിൽ പ്രധാനമന്ത്രിയെ ആദരിച്ചു.

യൂ​റോ​പ്യ​ൻ എ​യ്‌​റോ​സ്‌​പേ​സ് ക​മ്പ​നി​യാ​യ എ​യ​ർ​ബ​സി​ന്റെ​യും ടാ​റ്റ ഗ്രൂ​പ്പി​ന്റെ​യും ക​ൺ​സോ​ർ​ട്യ​മാ​ണ് വി​മാ​നം നി​ർ​മി​ക്കു​ക. യൂ​റോ​പ്പി​നു പു​റ​ത്ത് സി295 ​വി​മാ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. സ്വ​കാ​ര്യ ക​മ്പ​നി ഇ​ന്ത്യ​യി​ൽ സൈ​നി​ക​വി​മാ​നം നി​ർ​മി​ക്കു​ന്ന​തും ആ​ദ്യ​മാ​ണ്.

പ​ഴ​ക്കം​ചെ​ന്ന അ​വ്രോ 748 വി​മാ​ന​ങ്ങ​ൾ​ക്കു പ​ക​ര​മാ​യി സി295 ​വി​മാ​ന​ങ്ങ​ൾ 56 എ​ണ്ണം വാ​ങ്ങു​ന്ന​തി​ന് എ​യ​ർ​ബ​സ് ഡി​ഫ​ൻ​സ് ആ​ൻ​ഡ് സ്‌​പേ​സു​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ 21,935 കോ​ടി രൂ​പ​യു​ടെ ക​രാ​ർ ഒ​പ്പി​ട്ടി​രു​ന്നു. ക​രാ​റ​നു​സ​രി​ച്ച് എ​യ​ർ​ബ​സ് നാ​ലു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 16 വി​മാ​ന​ങ്ങ​ളെ​ത്തി​ക്കും.

ബാ​ക്കി​യു​ള്ള 40 വി​മാ​ന​ങ്ങ​ൾ ടാ​റ്റ അ​ഡ്വാ​ൻ​സ്ഡ് സി​സ്റ്റം​സ് ലി​മി​റ്റ​ഡ് ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കും. 2023 സെ​പ്റ്റം​ബ​റി​നും 2025 ആ​ഗ​സ്റ്റി​നും ഇ​ട​യി​ൽ 16 വി​മാ​ന​ങ്ങ​ൾ വ്യോ​മ​സേ​ന​ക്കു കൈ​മാ​റും. ഇ​ന്ത്യ​യി​ൽ ത​ന്നെ നി​ർ​മി​ക്കു​ന്ന ആ​ദ്യ​വി​മാ​നം 2026 സെ​പ്റ്റം​ബ​റി​ൽ പു​റ​ത്തി​റ​ക്കും. ശേ​ഷി​ക്കു​ന്ന 39 എ​ണ്ണ​ത്തി​ന്റെ നി​ർ​മാ​ണം 2031 ആ​ഗ​സ്റ്റി​ൽ പൂ​ർ​ത്തി​യാ​കും.

ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങി​ൽ പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സി​ങ്, സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ, ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ന്ദ്ര​ഭാ​യ് പ​ട്ടേ​ൽ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - PM modi Laying Foundation Stone Of Aircraft Unit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.