യു.പിയിൽ ഒമ്പത്​ പുതിയ മെഡിക്കൽ കോളജുകൾ ​പ്രധാനമന്ത്രി ഉദ്​ഘാടനം ചെയ്​തു

ന്യൂഡൽഹി: ഉത്തർപ്രദേശിൽ പുതിയ ഒമ്പത്​ മെഡിക്കൽ കോളജുകളുടെ ഉദ്​ഘാടനം നിർവഹിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി. സിദ്ധാർഥ്​നഗറിൽനിന്ന്​ വിർച്വൽ ആയായിരുന്നു ഉദ്​ഘാടനം.

സംസ്​ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ വിപുലപ്പെടുത്തുന്നതി​െൻറ ഭാഗാമായാണ്​ മെഡിക്കൽ കോളജുകളുടെ നിർമാണം. 2329 കോടി രൂപ മുതൽമുടക്കിയാണ്​ മെഡിക്കൽ കോളജുകൾ നിർമിച്ചത്​. സിദ്ധാർഥ്​നഗർ, ഏട്ട, ഹർദോയ്​, പ്രതാപ്​ഗഡ്​, ഫത്തേപൂർ, ​ദേവരിയ, ഗാസിപൂർ, മിർസാപൂർ, ജാൻപൂർ എന്നീ ജില്ലകളിലാണ്​ മെഡിക്കൽ ​​േകാളജുകൾ.

എട്ട്​ മെഡിക്കൽ കോളജുകൾ കേന്ദ്രപദ്ധതിയുടെ കീഴിലും ഒരെണ്ണം സംസ്​ഥാന സർക്കാറി​െൻറ പദ്ധതിയുടെ കീഴിലുമായിരുന്നു നിർമാണം. പിന്നാക്കം നിൽക്കുന്ന ജില്ലകളിലാണ്​ കേന്ദ്രപദ്ധതിക്ക്​ കീഴിൽ മെഡിക്കൽ കോളജുകൾ നിർമിച്ചത്​.

കേന്ദ്രപദ്ധതിക്ക്​ കീഴിൽ രാജ്യത്തെ 157 പുതിയ കോളജുകളാണ്​ നിർമിക്കുക. ഇതിൽ 63 എണ്ണം പ്രവർത്തനം ആരംഭിച്ച്​ കഴിഞ്ഞു.

Tags:    
News Summary - PM Modi Inaugurates Nine Medical Colleges In Uttar Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.