രണ്ട് ദിവസത്തെ ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കി മോദി യു.എ.ഇയിലേക്ക്

ന്യൂഡൽഹി: രണ്ട് ദിവസത്തെ ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇയിലേക്ക് യാത്രതിരിച്ചു. ശനിയാഴ്ചയാണ് അദ്ദേഹം യു.എ.ഇയിലേക്കുള്ള യാത്ര തുടങ്ങിയത്. എപ്പോഴും ഓർമിക്കപ്പെടുന്ന സന്ദർശനമാണ് ഫ്രാൻസിലേതെന്ന് മോദി പറഞ്ഞു.

ഫ്രാൻസിൽ ബാസ്റ്റിൽ ഡേ ആഘോഷങ്ങളിൽ പ​ങ്കെടുക്കാൻ കഴിഞ്ഞത് ഒരുപാട് പ്രത്യേകതകളുള്ള അനുഭവങ്ങൾ സമ്മാനിച്ചുവെന്നും മോദി പറഞ്ഞു. പ്രസിഡന്റ് ഇമാനുവൽ മാക്രോണിനേയും ഫ്രഞ്ച് ജനതയേയും മോദി നന്ദിയറിയിച്ചു. ഫ്രാൻസുമായുള്ള സൗഹൃദം ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാൻസിന്റെ പരമോന്നത പുരസ്കാരമായ ‘സൈന്യത്തിന്റെ മഹത്തായ കുരിശ്’ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ സമ്മാനിച്ചിരുന്നു. ഇതോടെ മോദി, ഗ്രാൻഡ് ക്രോസ് ഓഫ് ലീജൻ ഓഫ് ഓണർ (സൈന്യത്തിന്റെ മഹത്തായ കുരിശ്) പുരസ്കാരം സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മാറുകയും ചെയ്തിരുന്നു. പുരസ്കാരത്തിന് ഇന്ത്യൻ ജനതയുടെ പേരിൽ മോദി നന്ദി പറഞ്ഞു. മോദിക്കായി മക്രോൺ നൽകിയ സ്വകാര്യ അത്താഴവിരുന്നു നടന്ന എൽ.സി പാലസിൽ വച്ചായിരുന്നു പുരസ്കാരം.

25 വ​ർ​ഷ​ത്തേ​ക്കു​ള്ള ഇ​ന്ത്യ-​ഫ്രാ​ൻ​സ് ത​ന്ത്ര​പ്ര​ധാ​ന കൂ​ട്ടു​കെ​ട്ടി​ന്റെ രൂ​പ​രേ​ഖ ത​യാ​റാ​യ​താ​യി മോ​ദി വ്യ​ക്ത​മാ​ക്കിയിരുന്നു. പ്ര​തി​രോ​ധ രം​ഗ​ത്തെ സ​ഹ​ക​ര​ണം ഇ​തി​ലെ പ്ര​ധാ​ന ഘ​ട​ക​മാ​യി​രി​ക്കും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ഏ​റെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന​തും ശ​ക്ത​മാ​യ​തു​മാ​ണെന്നും മോദി പറഞ്ഞു.

Tags:    
News Summary - PM Modi emplanes for UAE after concluding two-day France visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.