മാൻ വേഴ്സസ് വൈൽഡ്: മോദി പറഞ്ഞ ഹിന്ദി ബിയർ ഗ്രിൽസിന് എങ്ങിനെ മനസിലായി ?

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഡിസ്കവറി ചാനലിലെ പ്രശസ്ത പരിപാടിയായ മാൻ വേഴ്സസ് വൈൽഡ് കണ്ട വർക്കെല്ലാം തോന്നിയ ഒരു സംശയമുണ്ട്. പരിപാടിയുടെ അവതാരകനായ ബിയർ ഗ്രിൽസിന് മോദി പറഞ്ഞ ഹിന്ദി എങ്ങിനെ മനസിലായി ? മോദി ഹിന്ദിയിൽ സംസാരിക്കുമ്പോൾ പൂർണമായും മനസിലാക്കിയ വിധത്തിൽ ബിയർ ഗ്രിൽസ് പ്രതികരിക്കുന്നുമുണ്ട്. പ്രധാനമ ന്ത്രി തന്നെ ഇതിന് ഉത്തരം നൽകിയിരിക്കുകയാണ്.

ആകാശവാണിയിലെ മൻ കി ബാത് പരിപാടിയിലൂടെയാണ് മോദി ഇക്കാര്യം വി ശദീകരിച്ചത്. ബിയർ ഗ്രിൽസിന്‍റെ ചെവിയിൽ അത്യാധുനികമായ ഒരു മൊഴിമാറ്റ ഉപകരണം ഉണ്ടായിരുന്നു. താൻ ഹിന്ദിയിൽ സംസാരിക്കുമ്പോളെല്ലാം ഈ ഉപകരണം തൽസമയം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത് ബിയർ ഗ്രിൽസിനെ കേൾപ്പിക്കും. അതുകൊണ്ട് തന്നെ തങ്ങൾക്കിടയിലെ ആശയവിനിമയം വളരെ എളുപ്പമായിരുന്നു -മോദി പറഞ്ഞു.

സാങ്കേതിക വിദ്യയുടെ വിസ്മയകരമായ അനുഭവമായിരുന്നു അത്. മാൻ വേഴ്സസ് വൈൽഡിൽ പങ്കെടുത്തതിലൂടെ ലോകത്തെമ്പാടുമുള്ള യുവജനങ്ങൾക്കിടയിലേക്ക് തനിക്ക് എത്താൻ സാധിച്ചുവെന്നും മോദി പറഞ്ഞു.

ആഗസ്റ്റ് 12നാണ് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടി ഡിസ്കവറി ചാനൽ സംപ്രേഷണം ചെയ്തത്. ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷണൽ പാർക്കിലാണ് പരിപാടി ചിത്രീകരിച്ചത്.

Tags:    
News Summary - PM Modi clears air on talking to Bear Grylls in Hindi during Man vs Wild episode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.