ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള സിനിമയുടെ വിശദ റിപ്പോർട് ട് തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയിൽ സമർപ്പിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെ ാഗോയി നേതൃത്വം നൽകുന്ന െബഞ്ചിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. മോദിയുടെ ജീവചരിത്രം പറയുന്ന സിനിമയുടെ നിർമാതാവിന് റിപ്പോർട്ടിെൻറ പകർപ്പ് നൽകാനും കമീഷനോട് കോടതി ആവശ്യപ്പെട്ടു.
പൊതുതെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ കമീഷൻ ഈ സിനിമക്ക് വിലേക്കർപ്പെടുത്തിയിരുന്നു. ഇത് ചോദ്യംചെയ്ത് നിർമാതാക്കൾ നൽകിയ ഹരജിയിൽ ഈ മാസം 26ന് വാദം കേൾക്കും. നേരത്തേയുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്നും സിനിമ മുഴുവൻ കണ്ടശേഷം നിരോധം വേണമോ എന്ന കാര്യത്തിൽ തീരുമാനം അറിയിക്കണമെന്നും ഈ മാസം 15ന് സുപ്രീംകോടതി കമീഷനോട് ആവശ്യപ്പെട്ടിരുന്നു. സിനിമ മുഴുവനായി ലഭ്യമല്ലാത്തതിനാൽ ട്രെയ്ലർ മാത്രം കണ്ടാണ് വിലക്കേർപ്പെടുത്തിയതെന്ന് കമീഷെൻറ അഭിഭാഷകൻ അമിത് ശർമ കോടതിയിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.