ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഷ്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഒാർഡർ ഒാഫ് സെൻറ് ആൻഡ്രൂ ദ അപ്പോസൽ. റഷ്യക്കും ഇന്ത്യക്കുമിടയിൽ തന്ത്രപ്രധാന പങ്കാളിത്തം പ്രോത്സാഹിപ്പിച്ചതിനാണ് പുരസ്കാരം. മോദിക്ക് അവാർഡ് നൽകാനുള്ള ഉത്തരവിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഒപ്പുവെച്ചു.
ഈ മാസം മോദി സ്വീകരിക്കുന്ന രണ്ടാമത്തെ അന്തർദേശീയ പുരസ്കാരമാണിത്. കഴിഞ്ഞ ദിവസം യു.എ.ഇയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി സായിദ് മെഡൽ മോദിക്ക് ലഭിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് നടത്തിയ പരിശ്രമത്തിനാണ് മോദിക്ക് പുരസ്കാരം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.