?????????????? ?????????????

പുലരാനുള്ളത്​ പുതിയ പ്രഭാതം - പ്രധാനമന്ത്രി

ബംഗളൂരു: ചാന്ദ്രദൗത്യത്തിൽ വന്ന തടസ്സങ്ങളിൽ നിരാശ വേണ്ടെന്ന്​ പ്രധാനമന്ത്രി. രാജ്യത്തെ കാത്തിരിക്കുന്നത്​ പുതിയ പ്രഭാതവും കൂടുതൽ തിളക്കമുള്ള നാളെയുമാണെന്ന്​ ചാന്ദ്രയാൻ രണ്ട്​ ലാൻഡറിന്​ ബന്ധം നഷ്​ടപ്പെട്ട്​ മണിക്ക ൂറുകൾക്കുശേഷം രാജ്യത്തോടു നടത്തിയ ടെലിവിഷൻ സംഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഐ.എസ്​.ആർ.ഒ ശ ാസ്​ത്രജ്​ഞരുടെ നേട്ടങ്ങളിൽ രാജ്യം അഭിമാനിക്കുന്നു. ലക്ഷ്യത്തിന്​ ഏറെ അടുത്തെത്തിയ നമുക്ക്​ അടുത്ത തവണ പുതിയ ഉയരങ്ങൾ താണ്ടേണ്ടതുണ്ട്​. ഇന്നത്തെ പാഠങ്ങളിൽനിന്നു കരുത്തും ശേഷിയുമാർജിക്കാനാവണം. കഠിന പ്രയത്​നത്തിനു മാത്രം നാം എത്തിപ്പിടിച്ചു. യാത്രയും സഫലമായിരുന്നു. അതു നമ്മെ കൂടുതൽ കരുത്തരാക്കും. നമ്മുടെ ബഹിരാകാശ ദൗത്യങ്ങളിലും ശാസ്​ത്രജ്​ഞരിലും രാജ്യം അഭിമാനം കൊള്ളുന്നു. ഇനിയും എത്തിപ്പിടിക്കാത്ത പുതിയ അതിരുകൾ നമ്മെ കാത്തിരിക്കുന്നുണ്ട്​. അവക്ക്​ ഞാൻ ഒപ്പമുണ്ട്​. രാജ്യം ഒപ്പമുണ്ട്​ - ഇംഗ്ലീഷും ഹിന്ദിയും കലർത്തി 25 മിനിറ്റ്​ നീണ്ട പ്രസംഗത്തിൽ മോദി പറഞ്ഞു.

നിങ്ങളുടെ കണ്ണുകൾ പലതും പറയുന്നുണ്ട്​. മുഖത്തെ ദുഃഖം വായിച്ചെടുക്കാനുമാവുന്നുണ്ട്​. ബന്ധം നഷ്​ടമായെന്ന വിവരം ലഭിച്ചപ്പോൾ നിങ്ങൾ ശരിക്കും തകർന്നുപോയി. ലക്ഷ്യത്തിന്​ ഏറെ അടുത്തായിരുന്നു നാം. ഐ.എസ്​.ആർ.ഒ വിജയങ്ങളുടെ വിശ്വവിജ്ഞാന കോശമാണെന്നും ചില നിമിഷങ്ങളിലെ വീഴ്​ചകൾ അതി​​​െൻറ പഥം തെറ്റിക്കില്ലെന്നും ഏതു തടസ്സങ്ങളും കടന്ന്​ സ്വപ്​നങ്ങൾ സഫലമാക്കാനുള്ള യാത്രയിൽ രാജ്യത്തെ ആർക്കും തടയാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

Full View
Tags:    
News Summary - PM Modi about chandrayan2 -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.