ഇന്ത്യ- ചൈന വിഷയത്തിൽ പ്രധാനമന്ത്രി ​നുണ പറയുന്നു -രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യ -ചൈന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നുണ പറയുകയാ​െണന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. രാജ്യ സുരക്ഷയെയും അതിർത്തിയെയും ദുർബലപ്പെടുത്തുന്ന കാര്യങ്ങൾക്ക്​ കോൺഗ്രസ്​ പിന്തുണ നൽകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ്​ എം.പിമാരുമായി നടത്തിയ കൂടിക്കാഴ്​ചയിൽ സംസാരിക്കുകയായിരുന്നു ​അദ്ദേഹം. 

ചൈന വിഷയത്തിൽ പ്രധാനമന്ത്രി തുടർച്ചയായി നുണ പറയുന്നു. ഇതൊരു രാഷ്​ട്രീയ വിഷയമല്ലെന്നും പറയുന്നു. രാജ്യത്തെ തളർത്തുന്ന കാര്യങ്ങളിൽ കോൺഗ്രസ്​ പാർട്ടിക്ക്​ കൂട്ടുനിൽക്കാനാവില്ല. രാജ്യ സുരക്ഷയെയും രാജ്യാതിർത്തിയും ദുർബലപ്പെടുത്താൻ പാടില്ലെന്ന നിലപാടിലാണ്​ കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു.  

കേന്ദ്രസർക്കാർ കോവിഡിനെ കൈകാര്യം ​െചയ്യുന്ന രീതിയെയും രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. കോവിഡ്​ മഹാമാരിയെ പിടിച്ചുകെട്ടുന്നതിനായി സംസ്​ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സഹായ ആവശ്യത്തിനോട്​ കേന്ദ്രസർക്കാർ പുറം തിരിഞ്ഞുനിൽക്കുകയാണെന്നും ​അദ്ദേഹം കുറ്റപ്പെടുത്തി. ​

കോവിഡി​​​െൻറ പശ്ചാത്തലത്തിൽ രൂപീകരിച്ച പി.എം കെയേർസ്​ ഫണ്ട്​ ഓഡിറ്റ്​ പരിധിയിൽ ഉൾപ്പെടുത്താത്തതിലും വിമർശനം ഉയർന്നു. ചൈനീസ്​ മിലിറ്ററി കമ്പനികൾ ​പി.എം കെയേർസിലേക്ക്​ സംഭാവന നൽകിയതായി അദ്ദേഹം ആരോപിച്ചു.  

സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ. സുരേഷ്​, എ.കെ. ആൻറണി, മാണിക്യം ടാഗോർ, ഗൗരവ്​ ഗൊഗോയ്​ തുടങ്ങിയവർ പ​െങ്കടുത്തു. രാഹുൽ ഗാന്ധി അധ്യക്ഷ പദവിയിലേക്ക്​ തിരിച്ചുവരണമെന്ന ആവശ്യവും ഇവർ ഉയർത്തി. 

Latest Video:

Full View
Tags:    
News Summary - PM Continues To Lie, Deceive About China Rahul Gandhi -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.