പടക്കം, കരഘോഷം; ദീപാവലി പ്രതീതിയിൽ നഗരങ്ങൾ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ദീപം തെളിയിക്കുന്നതിനൊപ്പം പലയിടത്തും പടക്കവും പൊട്ടിച്ച് ജനങ ്ങൾ​ . പല ഇന്ത്യൻ നഗരങ്ങളിലും ദീപാവലിക്ക്​ സമാനമായിരുന്നു അന്തരീക്ഷം. മോദിയുടെ ആഹ്വാന പ്രകാരം വിളക്കുകൾ തെളി യിക്കുന്നതിനൊപ്പം തെരുവിലിറങ്ങി പലരും പടക്കവും പൊട്ടിച്ചതോടെ പല നഗരങ്ങളിലും ഏപ്രിലിൽ ദീപാവലി എത്തിയ പ്ര തീതിയായി.

പല പ്രമുഖരും ദീപം തെളിയിക്കുന്നതിനൊപ്പം ഉത്തരേന്ത്യയിൽ പടക്കം പൊട്ടിച്ചതിൻെറയും വിവരങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്​. ​ബോളിവുഡ്​ നടി സോനം കപൂർ, മാധ്യമപ്രവർത്തകൻ രാജ്​ദീപ്​ സർദേശായി തുടങ്ങിയവരെല്ലാം ഡൽഹിയിൽ ജനങ്ങൾ തെരുവിലിറങ്ങി പടക്കം പൊട്ടിച്ചുവെന്ന്​ അറിയിച്ചു. ഡൽഹിയിൽ മാത്രമല്ല മുംബൈ, കൊൽക്കത്ത, ഗുഡ്​ഗാവ്​, ലഖ്​നോ തുടങ്ങിയ നഗരങ്ങളിലും പ്രധാനമന്ത്രിയുടെ ആഹ്വാനം മിനി ദീപാവലിയായി.

മലനീകരണം മൂലം കഴിഞ്ഞ കുറേ വർഷങ്ങളായി ദീപാവലിക്ക്​ പടക്കം പൊട്ടിക്കുന്നതിന്​ രാജ്യത്ത്​ പലയിടത്തും കടുത്ത നിയന്ത്രണങ്ങളുണ്ട്​. ഇതിനിടയിലാണ്​ കോവിഡ്​ 19ൻെറ ഭാഗമായി പാലിക്കേണ്ട സാമൂഹിക അകലം പോലും മറന്ന്​ ആളുകൾ തെരുവിലെത്തി പടക്കം പൊട്ടിച്ചത്​. ട്വിറ്ററുൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിലും ഇതിനെതിരായുള്ള പ്രതിഷേധം ശക്​തമാണ്​.

Tags:    
News Summary - pm announcement in india-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.