ന്യൂഡൽഹി: ഇന്ത്യ കോവിഡിനെ നേരിടുന്ന രീതി ലോകം മാതൃകയാക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാർച്ച ് 24 ന് ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ലോക്ഡൗ ണിന് െഎക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് ഏപ്രിൽ അഞ്ചിന് രാത്രി ഒമ്പതിന് ഒമ്പത് മിനിറ്റ് എല്ലാ വൈദ്യ ൂതി വിളക്കുകളും അണക്കണമെന്നും അദ്ദേഹം പറഞ്ഞു. ബാൽകണികളിൽ നിന്നും വീടുകൾക്ക് മുന്നിൽ നിന്നും മെഴുകിതിരി, മൊബൈൽ വെളിച്ചം എന്നിവ പ്രകാശിപ്പിച്ച് എല്ലാവരും രാജ്യത്തിനൊപ്പം നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒമ്പത് ദിവസം പൂർത്തിയാക്കിയ ലോക്ഡൗണിെൻറ ഫലപ്രാപ്തിക്കായി ജനങ്ങൾ പൂർണമായി സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാവങ്ങളാണ് ലോക്ഡൗണിൽ എറ്റവും അധികം ദുരിതം അനുഭവിക്കുന്നത്. ഇൗ പ്രതിസന്ധിയിൽ ആരും ഒറ്റക്കെല്ലന്നും 130 കോടി ജനങ്ങൾ ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപന ഭീതി ഉണ്ടായതിന് ഷേശം ഇത് മൂന്നാമത്തെ തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ആദ്യ തവണ ജനത കർഫ്യൂ പ്രഖ്യാപിക്കുകയും രണ്ടാമത്തെ തവണ 21 ദിവത്തെ ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു.
A video messsage to my fellow Indians. https://t.co/rcS97tTFrH
— Narendra Modi (@narendramodi) April 3, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.